പഴയ ഫോണുകള്‍ക്ക് പുതുരൂപം നല്‍കി എച്ച്എംഡി ഗ്ലോബല്‍ രണ്ട് നോക്കിയ ഫീച്ചര്‍ ഫോണുകള്‍ കൂടി ഇന്ത്യന്‍ വിപണിയിലിറക്കി. നോക്കിയ 105 നോക്കിയ 130 എന്നീ ഫീച്ചര്‍ ഫോണുകളാണ് ഇന്ത്യന്‍ വിപണിയിലിറക്കിയിരിക്കുന്നത്.
999 രൂപ യാണ് നോക്കിയ 105 ന്റെ വില. ഇതിന്റെ ഡ്യുവല്‍ സിം പതിപ്പിന് 1149 രൂപയാണ് വില. ജൂലായ് 19നാണ് ഫോണിന്റെ വില്‍പന ആരംഭിക്കുക. നോക്കിയ 130 യുടെ വിലയെത്രയാണെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല.
നോക്കിയയുടെ പഴയ ഫോണുകളുടെ പുതുക്കിയ രൂപമാണ് നോക്കിയ 105ഉം നോക്കിയ 130ഉം. പഴയ ഫോണുകളില്‍ നിന്നും ഏറെ വ്യത്യസ്തമാണ് പുതിയ ഡിസൈന്‍.
നോക്കിയ ആദ്യം രംഗത്തിറക്കിയ 310 ഫീച്ചര്‍ ഫോണുമായി സാദൃശ്യമുണ്ടെങ്കിലും പഴയ ഫോണുകളില്‍ നിന്നും ഏറെ വ്യത്യസ്തമാണ് പുതിയ ഡിസൈന്‍.
1.8 ഇഞ്ച് കളര്‍ ഡിസ്‌പ്ലേ, 4 എംബി റാം, 4 എംബി റോം, 800 എംഎഎച്ച് ബാറ്ററി, എഫ്എം റേഡിയോ, ഹെഡ്‌ഫോണ്‍ ജാക്ക് എന്നിവയാണ് നോക്കിയ 105ന്റെ പ്രത്യേകതകള്‍.
നോക്കിയ എസ് 30 പ്ലസ് സോഫ്റ്റ് വെയറില്‍ പ്രവര്‍ത്തിക്കുന്ന ഫോണില്‍ സ്‌നേക് ക്‌സെന്‍സിയ പോലുള്ള ഗെയിമുകളുമുണ്ട്. നീല, കറുപ്പ്, വെള്ള നിറങ്ങളിലാണ് നോക്കിയ 105 പുറത്തിറങ്ങുക.
128 x 160 പിക്‌സലിന്റെ 1.8 ഇഞ്ച് ഡിസ്‌പ്ലേയാണ് നോക്കിയ 130യ്ക്ക്, 4എംബി റാമും, 4 എംബി റോമും ഫോണിനുണ്ട്. മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 32 ജിബി വരെ ഇന്റേണല്‍ മെമ്മറി വര്‍ധിപ്പിക്കാനാവും.
1020 mAh ന്റെതാണ് നോക്കിയ 130യുടെ ബാറ്ററി. എഫ്എം റേഡിയോ, ബ്ലൂടൂത്ത് കണക്റ്റിവിറ്റി, ക്യാമറ എന്നിവയും ഈ ഫോണിനുണ്ട്.
നോക്കിയ 105 പോലെ നോക്കിയ എസ്30 പ്ലസ് സോഫ്റ്റ് വെയറില്‍ തന്നെയാണ് നോക്കിയ 130 ഉം പ്രവര്‍ത്തിക്കുന്നത്. കറുപ്പ്, ഗ്രേ, ചുവപ്പ് നിറങ്ങളിലാണ് നോക്കിയ 130 പുറത്തിറങ്ങുക.