സ്വന്തമാക്കിയ ശേഷം മൈക്രോസോഫ്റ്റ് കഴുത്തറത്ത നോക്കിയ ബ്രാന്‍ഡ് പുതിയ സ്മാര്‍ട്‌ഫോണുകളുമായി ഉയിര്‍ത്തെഴുന്നേല്‍ക്കുന്നു. ഫുള്‍മെറ്റല്‍ ബോഡിയും ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിങ് സിസ്റ്റവും ഉള്‍പ്പെടെ മികച്ച സ്‌പെക്‌സുമായി എത്തുന്ന പുതിയ ഫോണ്‍ നോക്കിയ എന്ന ബ്രാന്‍ഡിനു കീഴില്‍ തന്നെയാണ് എത്തുക.
മൊബൈല്‍ ഹാന്‍ഡ്‌സെറ്റ് വിഭാഗം ആകെ മൈക്രോസോഫ്റ്റിനു വിറ്റഴിച്ച ശേഷം നോക്കിയ കഴിഞ്ഞ വര്‍ഷം നോക്കിയ ബ്രാന്‍ഡ് ഒഴിവാക്കി എന്‍1 എന്ന പേരില്‍ ഒരു ടാബ് ലെറ്റ് പുറത്തിറക്കിയിരുന്നു. തിരഞ്ഞെടുത്ത രാജ്യങ്ങളില്‍ വില്‍പനയ്‌ക്കെത്തിയ എന്‍1 മികച്ച പ്രതികരണമാണുണ്ടാക്കിയത്.
രണ്ടു വര്‍ഷത്തേക്ക് നോക്കിയ ബ്രാന്‍ഡില്‍ മൊബൈല്‍ ഹാന്‍ഡ്‌സെറ്റ് നിര്‍മിക്കാന്‍ പാടില്ലെന്ന മൈക്രോസോഫ്റ്റ് വിലക്ക് അവസാനിക്കുന്ന സാഹചര്യത്തിലാണ് നോക്കിയ എന്ന ബ്രാന്‍ഡിനു കീഴില്‍ തന്നെ വീണ്ടും ഹാന്‍ഡ്‌സെറ്റുകളുമായി കമ്പനി എത്തുന്നത്.
ഫോക്‌സ്‌കോനുമായി സഹകരിച്ചാണ് നോക്കിയ പുതിയ ഹാന്‍ഡ്‌സെറ്റുകള്‍ നിര്‍മിക്കുന്നത്. മൂന്നു ഫോണുകള്‍ ഉള്‍പ്പെടുത്തിയ പുതിയ പരസ്യവും കഴിഞ്ഞയാഴ്ച നോക്കിയ അവതരിപ്പിച്ചിരുന്നു.