എച്ച്.എം.ഡി ഗ്ലോബല്‍ പുറത്തിറക്കിയ നോക്കിയ വയര്‍ലെസ് ഇയര്‍ബഡുകള്‍ ഇനി ഇന്ത്യന്‍ വിപണിയിലും ലഭ്യമാവും. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് എച്ച്.എം.ഡി ഗ്ലോബല്‍ ‘ട്രൂ വയര്‍ലെസ് ഇയര്‍ബഡ്’ അവതരിപ്പിക്കുന്നത്. പുറത്തിറങ്ങി മാസങ്ങള്‍ക്ക് ശേഷമാണ് ഹെഡ്‌ഫോണുകള്‍ ഓഫ്‌ലൈനായി ലഭ്യമാകുന്നത്.
നിലവില്‍ വിപണിയില്‍ ലഭ്യമായതില്‍ വച്ച് ഏറ്റവും മികച്ച ഹെഡ്‌ഫോണാണ് നോക്കിയയുടേത്. iFDesign 2019 അവാര്‍ഡ് കരസ്ഥമാക്കിയിട്ടുള്ള നോക്കിയ ട്രൂ ഇയര്‍ബഡിന് കമ്പനി നിശ്ചയിച്ചിരിക്കുന്ന വില 9,999 രൂപയാണ്. നോക്കിയയുടെ ഔദ്യോഗിക സൈറ്റ് വഴി ഹെഡ്‌ഫോണുകള്‍ വാങ്ങാവുന്നതാണ്.
ഒറ്റ ചാര്‍ജിംഗില്‍ നാലു മണിക്കൂര്‍ തുടര്‍ച്ചയായി പ്രവര്‍ത്തിപ്പിക്കാനാവുന്നതും, 70 മണിക്കൂര്‍ സ്റ്റാന്റ് ബൈ കപ്പാസിറ്റിയുമുള്ള നോക്കിയ ഇയര്‍ബഡുകള്‍ സ്‌മോള്‍-മീഡിയം-ലാര്‍ജ് എന്നീ മൂന്ന് സൈസുകളില്‍ ലഭ്യമാണ്. സിലിണ്ട്രിക്കല്‍ ചാര്‍ജിംഗ് കെയ്‌സില്‍ ഹെഡ്‌ഫോണുകള്‍ മൂന്ന് തവണ് പൂര്‍ണ്ണമായും ചാര്‍ജ് ചെയ്യാനാകും. ടൈപ്-C യു.എസ്.ബി ചാര്‍ജിംഗ് കെയ്‌സുള്ള ഇയര്‍ബഡ് കറുപ്പ് നിറത്തിലാണ് ലഭ്യമാവുക. സ്വെറ്റ്-സ്പ്ലാഷ് റെസിസ്റ്റന്റ് ആണ് നോക്കിയ ഹെഡ്‌ഫോണ്‍.