നോക്കിയ ഫോണ്‍ നിര്‍മ്മാതാക്കളായ എച്ച്എംഡി ഗ്ലോബല്‍ ഏപ്രില്‍ 27ന് നോക്കിയ X അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു. വരാനിരിക്കുന്ന നോക്കിയ X ഒരു മിഡ്‌റേഞ്ച് ഡിവൈസ് അല്ലെങ്കില്‍ ഒരു ഫ്‌ളാഗ്ഷിപ്പ് സ്മാര്‍ട്ട്‌ഫോണ്‍ ആയിരിക്കുമെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.
ഒരു 2.5 ഡി കര്‍വ്വ്ഡ് ഡിസ്‌പ്ലേയും ഒപ്പം ഒരു മെറ്റല്‍ ബാക്കുമായുമാണ് എത്തുന്നതെന്നും സൂചനയുണ്ട്. ഫോണിന് ഫുള്‍ സ്‌ക്രീന്‍ ഡിസൈനും ഐഫോണ്‍ Xനെ പോലെ നോച്ചും നല്‍കിയിട്ടുണ്ട്. സ്റ്റീരിയോ സ്പീക്കറുകളും പിന്‍ വശത്ത് ഫിങ്കര്‍പ്രിന്റ് സെന്‍സറും ഡ്യുവല്‍ ക്യാമറയും ഫോണില്‍ ഒരുക്കിയിരിക്കുന്നു.
ഏറ്റവും അടുത്തിടെയാണ് നോക്കിയ മൂന്നു ഫോണുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചത്. നോക്കിയ 8 സിറോക്കോ, നോക്കിയ 6 (2018), നോക്കിയ 7 പ്ലസ് എന്നിവ. നോക്കിയ 3310 പുതിയ രൂപത്തില്‍ അവതരിപ്പിച്ചതു പോലെ നോക്കിയ Xഉം ഏവരേയും ആകര്‍ഷിക്കുന്ന രീതിയിലുള്ള ഫീച്ചറുകളുമായെത്തുമെന്ന് പ്രതീക്ഷിക്കാം