ബാള്‍ട്ടിക് നീല നിറത്തിലുള്ള നോക്കിയ എക്‌സ് 5 മോഡല്‍ ഇന്ന് ചൈനയില്‍ വില്‍പ്പനയാരംഭിച്ചു. നോക്കിയ എക്‌സ് 6ന്റേതു പോലെ നോച്ച് ഡിസ്‌പ്ലേയാണ് എക്‌സ് 5ന്റേതും. 19:9 അനുപാതത്തില്‍ 5.86 ഇഞ്ച് ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. ആന്‍ഡ്രോയിഡ് 8.1 ഓറിയോയിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. ഹീലിയോ പി60 പ്രൊസസര്‍, 3,060 എംഎഎച്ച് ബാറ്ററിയുമാണ് എക്‌സ് 5ന്.
3ജിബി റാം/ 32 ജിബി സ്റ്റോറേജ്, 4ജിബി റാം/ 64 ജിബി സ്‌റ്റോറേജ് ആണ് ഫോണിലുള്ളത്. ഇത് മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് വികസിപ്പിക്കാവുന്നതാണ്. ഫിംഗര്‍പ്രിന്റ് സെന്‍സറും ഫേസ് അണ്‍ലോക്ക് ഫീച്ചറും ഫോണിലുണ്ട്.
13എംപി+5എംപി ഡ്യൂവര്‍ റിയര്‍ ക്യാമറ f/2.0 അപേര്‍ച്ചര്‍, 8എംപി ഫ്രണ്ട് ക്യാമറ f/2.2 അപേര്‍ച്ചര്‍, എന്നിവയും എക്‌സ് 5ന്റെ പ്രത്യേകതകളാണ്. 3ജിബി റാം വാരിയന്റിന് 10,047 രൂപയും 4ജിബി വാരിയന്റിന് 13,065 രൂപയുമാണ് വില.