നോക്കിയ എക്‌സ് 5 ചൈനയില്‍ അവതരിപ്പിച്ചു. നോക്കിയ 5.1ന്റെ പുതിയ വേര്‍ഷന്‍ ആണ് നോക്കിയ എക്‌സ് 5. നോച്ച് ഡിസ്‌പ്ലേയോടു കൂടിയ ഫോണാണ് നോക്കിയ എക്‌സ് 5. ആപ്പിള്‍ ഐഫോണ്‍ എക്‌സിനു സമാനമായ നോച്ച് ഡിസ്‌പ്ലേയോടു കൂടി പുറത്തിറക്കിയ ആദ്യ ഫോണായിരുന്നു നോക്കിയ സീരീസില്‍ പെട്ട നോക്കിയ എക്‌സ് 6.
നോക്കിയ X5 (2018) ന് മീഡിയാടെക് 2.0GHz ഒക്ടാകോര്‍ പ്രോസസര്‍ ആയിരിക്കും. 3ജിബി/ 4ജിബി/ 6ജി റാമിലും 32ജിബി/ 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജിലുമാകും ഫോണ്‍ എത്തുന്നത്. ആന്‍ഡ്രോയിഡ് 8.1 ഓറിയോ ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ ഫോണിന് 3000എംഎഎച്ച് ബാറ്ററിയാണ്. 19:9 അനുപാതത്തില്‍ 5.86 ഇഞ്ച് ഫുള്‍ സ്‌ക്രീന്‍ ഡിസ്‌പ്ലേയും കൂടാതെ ഐഫോണ്‍ Xനെ പോലെ നോച്ചും ഉണ്ടാകുമെന്നും പ്രതീക്ഷിക്കാം.
13 എംപി+5 എംപി ഡ്യുവല്‍ റിയര്‍ ക്യാമറയാണ്. സെല്‍ഫി ക്യാമറ 8എംപിയാണ്. കറുപ്പ്, വെള്ള, നീല നിറങ്ങളില്‍ ഫോണ്‍ ലഭ്യമാകും. 4ജി വോള്‍ട്ട്, ബ്ലൂടൂത്ത്, ജിപിഎസ്, എഫ്എം റേഡിയോ, 3.5 mm ഹെഡ്‌ഫോണ്‍ ജാക്ക്, യുഎസ്ബി സി പോര്‍ട്ട് എന്നിവയുമായും ഫോണ്‍ കണ്ടക്ട് ചെയ്യാവുന്നതാണ്. 14,200 രൂപയാണ് ഫോണിന്റെ വില.