നോക്കുകൂലി വാങ്ങിയ സംഭവം ; സുധീര്‍ കരമനയോട് മാപ്പ് പറഞ്ഞ് തൊഴിലാളികള്‍

sudeer-karamana

തിരുവനന്തപുരം: സിനിമാ താരം സുധീര്‍ കരമനയുടെ വീടുപണിക്ക് സാധനങ്ങള്‍ എത്തിച്ചപ്പോള്‍ ഇറക്കുന്നതിനായി നോക്കുകൂലി വാങ്ങിയ സംഭവത്തില്‍ ചുമട്ടു തൊഴിലാളി യൂണിയന്‍ ഖേദം അറിയിച്ചു. നോക്കുകൂലിയായി വാങ്ങിയ 25,000 രൂപ യൂണിയനുകള്‍ തിരികെ നല്‍കിയതായും സുധീര്‍ കരമന ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

സംഭവത്തില്‍ കുറ്റക്കാരെ സസ്‌പെന്‍ഡ് ചെയത് മാറ്റി നിര്‍ത്തിയതിനാല്‍ പ്രശ്‌നം പരിഹരിക്കാന്‍ ട്രേഡ് യൂണിയനുകള്‍ അപേക്ഷിച്ചെന്നും, 25000 രുപ തിരികെ നല്‍കിയെന്നും സുധീര്‍ പറഞ്ഞു.

തിരുവനന്തപുരത്തെ ചാക്ക ബൈപ്പാസിനടുത്ത് സുധീറിന്റെ വീട് പണിക്കായി കൊണ്ടുവന്ന ഗ്രാനൈറ്റും മാര്‍ബിളും ഇറക്കുന്നത് യൂണിയന്‍കാര്‍ ചേര്‍ന്ന് തടഞ്ഞെന്നും 25,000 രൂപ വാങ്ങിയ ശേഷം ലോഡ് ഇറക്കാതെ പോയെന്നുമാണ് നേരത്തെ പരാതി നല്‍കിയിരുന്നത്. സംഭവത്തെ തുടര്‍ന്ന് സിഐടിയുവും ഐഎന്‍ടിയുസിയും കുറ്റക്കാരായ തൊഴിലാളികളെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

Top