non-bailable warrant against union minister

ഹൈദരാബാദ്: വായ്പ തിരിച്ചടക്കാത്തതിന് തെലുങ്കുദേശം പാര്‍ട്ടി നേതാവും കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് സഹമന്ത്രിയുമായ വൈ.എസ് ചൗധരിക്ക് ജാമ്യമില്ലാ വാറന്റ്. മൂന്ന് തവണ കോടതി സമന്‍സ് അയച്ചിട്ടും ചൗധരി കോടതിയില്‍ ഹാജരാവാത്തതിനെ തുടര്‍ന്നാണ് ഹൈദരാബാദ് അഡീഷണല്‍ ചീഫ് മെട്രോപൊളീറ്റന്‍ മജിസ്‌ട്രേറ്റ് ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിപ്പിച്ചത്.

തന്റെ ഉടമസ്ഥതയിലുള്ള സുജന യൂനിവേഴ്‌സല്‍ ഇന്‍ഡസ്ട്രീസിന് മൗറീഷ്യസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബാങ്കില്‍ നിന്നും വായ്പയെടുത്തത് വഴി നൂറ് കോടിയോളം രൂപ ചൗധരി തിരിച്ചടക്കാനുണ്ട്. കേസില്‍ വാദം കേള്‍ക്കല്‍ കോടതി ഈ മാസം 26ലേക്ക് മാറ്റി.

Top