ബെംഗളൂരു: പീഡനക്കേസില്‍ വിവാദ ആള്‍ ദൈവം നിത്യാനന്ദയ്ക്ക് ജാമ്യമില്ലാ വാറന്റ്. രാമനഗര ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിപ്പിച്ചത്. നിത്യാനന്ദയെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കാന്‍ രാമനഗര പൊലീസിനു നിര്‍ദേശം നല്‍കി.
ബലാത്സംഗക്കേസില്‍ കര്‍ണാടക ഹൈക്കോടതി ജാമ്യം റദ്ദാക്കിയതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് ജാമ്യമില്ലാ വാറന്റ്.
തെന്നിന്ത്യന്‍ നടി രഞ്ജിതയുമൊത്തുള്ള നിത്യാനന്ദയുടെ വിവാദ ലൈംഗിക ഓഡിയോ മുന്‍ ഡ്രൈവര്‍ ലെനിന്‍ കറുപ്പന്‍ 2010 മാര്‍ച്ച് 2ന് സ്വകാര്യ ടിവി ചാനലുകളിലൂടെ പുറത്തുവിട്ടതിനെ തുടര്‍ന്നുള്ള കേസിലാണ് ജാമ്യമില്ലാ വാറന്റ്.
ഇയാള്‍ നല്‍കിയ വ്യക്തിഗത ബോണ്ട് കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു, വാദം കേള്‍ക്കുന്നത് മാര്‍ച്ച് 4 ലേക്ക് മാറ്റി.