ഹോങ്കോങ്ങിൽ നിന്നുള്ള ചൈന ഇതര നിക്ഷേപങ്ങൾക്ക് ഇന്ത്യ ഇളവനുവദിച്ചേക്കും

മുംബൈ: ചൈനയുമായി ബന്ധമില്ലാത്ത ഹോങ്കോങ്ങിൽ നിന്നുള്ള നിക്ഷേപങ്ങൾക്ക് ഇന്ത്യ ഇളവുകൾ അനുവദിച്ചേക്കുമെന്ന് സൂചന. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അയൽ രാജ്യങ്ങളിൽ നിന്നുള്ള നിക്ഷേപങ്ങൾക്ക് മുൻകൂർ അനുമതി വേണമെന്ന് ഇന്ത്യ നിർദേശിച്ചിരുന്നു.

ഇന്ത്യയും ചൈനയും തമ്മിൽ അതിർത്തിത്തർക്കം രൂക്ഷമായതോടെ നിയന്ത്രണങ്ങൾ ഇന്ത്യ കടുപ്പിച്ചിരുന്നു. ഏകദേശം 175 കോടി ഡോളറിലധികം (13,000 കോടി രൂപ) വരുന്ന 140 -ഓളം നിക്ഷേപ പദ്ധതികൾ അനിശ്ചിതത്വത്തിലായി കിടക്കുന്നുണ്ട്.

Top