ചെന്നൈ:തമിഴ്‌നാട് നിയമസഭ സ്പീക്കര്‍ പി ധനപാലിനെതിരെ ഡിഎംകെ കൊണ്ടുവന്ന അവിശ്വാസപ്രമേയം പരാജയപ്പെട്ടു.
പ്രമേയത്തെ എതിര്‍ത്ത് 122 പേര്‍ വോട്ട് ചെയ്തപ്പോള്‍ 97 പേര്‍ അനുകൂലിച്ചു.
പ്രതിപക്ഷ നേതാവ് എംകെ സ്റ്റാലിനാണ് പ്രമേയം അവതരിപ്പിച്ചത്. ഡിഎംകെ, കോണ്‍ഗ്രസ് അംഗങ്ങള്‍ പ്രമേയത്തെ അനുകൂലിച്ചപ്പോള്‍ പനീര്‍ശെല്‍വം പക്ഷത്തെ അനുകൂലിക്കുന്ന 11 അംഗങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടു നിന്നു.
ശബ്ദ വോട്ടോടെ പ്രമേയം സഭ തള്ളിയെങ്കിലും വോട്ടെടുപ്പ് നടത്തണമെന്ന് സ്റ്റാലിന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് വോട്ടെടുപ്പ് നടത്തിയത്. എടപ്പള്ളി പളനിസ്വാമിയുടെ സര്‍ക്കാര്‍ വിശ്വാസവോട്ട് നേടിയ ശേഷം ഇതാദ്യമായാണ് ഭരണകക്ഷിയുടെ ശക്തി സഭയില്‍ പരീക്ഷിക്കപ്പെട്ടത്