‘ലഖ്‌നൗ മാളിൽ നമസ്കരിച്ചത് അമുസ്‌ലീങ്ങളല്ല’; വിശദീകരിച്ച് യുപി പൊലീസ്

ലഖ്നൗ: ലഖ്നൗവിൽ ഈ‌‌യടുത്ത് പ്രവർത്തനമാരംഭിച്ച ലുലുമാളിലെ നമസ്കാര വിവാദത്തിൽ വിവരങ്ങൾ പുറത്തുവിട്ട് പൊലീസ്. മാളിൽ നമസ്കരിച്ചവർ അമുസ്ലീങ്ങളല്ലെന്ന് പൊലീസ് വ്യക്തമാക്കി. മാളിൽ നമസ്കരിച്ച് വിവാദമുണ്ടാക്കിയവർ മുസ്ലീങ്ങളല്ലെന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് സംഭവത്തിൽ വിശദീകരണവുമായി പൊലീസ് രം​ഗത്തെത്തിയത്. മാളിൽ നമസ്‌കരിച്ച വ്യക്തികളുടെ വിശദാംശങ്ങൾ ഞങ്ങൾ ഉടൻ പുറത്തുവിടുമെന്നും പൊലീസ് പറഞ്ഞു. ലുലു മാളിൽ നമസ്‌കരിച്ച എട്ട് പേർ അമുസ്‌ലിംകളാണെന്ന മാധ്യമ റിപ്പോർട്ടുകളും പൊലീസ് നിഷേധിച്ചു.

അറസ്റ്റിലായ സരോജ് നാഥ് യോഗി, കൃഷ്ണകുമാർ പഥക്, ഗൗരവ് ഗോസ്വാമി, അർഷാദ് അലി എന്നിവർ വിവാദ സംഭവത്തിന് ശേഷം മതപരമായ ചടങ്ങുകൾ നടത്താൻ ശ്രമിച്ചവരാണെന്ന് ലഖ്‌നൗ കമ്മീഷണർ പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു. ജൂലൈ 12നാണ് നമസ്കാരത്തിന്റെ വീഡിയോ പുറത്തുവന്നത്. ജൂലൈ 15ലെ സംഭവത്തിലാണ് നാല് പേർ അറസ്റ്റിലായതെന്നും പൊലീസ് വിശദീകരിച്ചു.

Top