തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്കായി നോര്‍ക്ക രജിസ്‌ട്രേഷന്‍ ആരംഭിച്ചു. അടിയന്തര ചികിത്സ, ഗര്‍ഭിണികള്‍, വിദ്യാര്‍ഥികള്‍, വിസിറ്റിങ് വിസയില്‍ പോയവര്‍ എന്നിവര്‍ക്കാണ് മുന്‍ഗണന.
ആദ്യം രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മുന്‍ഗണന ഇല്ലാത്തതിനാല്‍ ആരും തിരക്കു കൂട്ടേണ്ടെന്ന് നോര്‍ക്ക അധികൃതര്‍ അറിയിച്ചു. WWW. NORKAROOTS.ORG എന്ന വെബ്സ്റ്റൈലിലാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്.
മടങ്ങാനാഗ്രഹിക്കുന്ന പ്രവാസികള്‍ ആദ്യ പടിയായി നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്യുകയാണ് വേണ്ടത്. കോവിഡ് നെഗറ്റീവ് ആണെന്ന സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം. മടങ്ങിയെത്തുന്നവരുടെ കണക്ക് ശേഖരിക്കാനും ക്വാറന്റൈന്‍ സൗകര്യം ഏര്‍പ്പെടുത്താനും മുന്‍ഗണന നല്‍കേണ്ടവരുടെ പട്ടിക തയ്യാറാക്കാനുമാണ് രജിസ്‌ട്രേഷനെന്ന് നോര്‍ക്ക അറിയിച്ചു.
എന്നാല്‍ എപ്പോഴാണ് പ്രവാസികള്‍ക്ക് തിരിച്ചുവരാനാവുക എന്ന കാര്യത്തില്‍ വ്യക്തതയില്ല. കേന്ദ്രസര്‍ക്കാരാണ് ഇത് സംബന്ധിച്ച തീരുമാനമെടുക്കേണ്ടത്.