പ്രവാസികള്‍ക്ക് ആശ്വാസമായി എമര്‍ജന്‍സി ആംബുലന്‍സ് സര്‍വീസിന് തുടക്കമിട്ട് നോര്‍ക്ക

സുഖമൂലം നാട്ടിലേക്ക് എത്തുന്ന പ്രവാസികളെ ഏത് വിമാനത്താവളത്തില്‍ നിന്നും അവരുടെ വീട്ടിലേക്കോ ആശുപത്രിലേക്കോ സൗജന്യമായി എത്തിക്കുന്ന പദ്ധതിയാണ് നോര്‍ക്കയുടെ എമര്‍ജന്‍സി ആംബുലന്‍സ് സര്‍വീസ്.

വിദേശമലയാളികളുടെ ഭൗതിക ശരീരം വിമാനത്താവളത്തില്‍ നിന്നും വീട്ടില്‍ എത്തിക്കാനും ഈ സര്‍വീസ് ലഭ്യമാണ്.ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.

24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന 1800 425 3939, 0471 2333339 എന്നീ കോള്‍സെന്റര്‍ നമ്പറുകളില്‍ സര്‍വീസ്‌ ലഭ്യമാകും. കോള്‍സെന്ററില്‍ നിന്ന് സന്ദേശം ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ ഹെല്‍പ് ഡെസ്‌ക്കിലേക്ക് കൈമാറും. പ്രവാസിയുടെ വീട്ടില്‍ നിന്ന് അവരുടെ ബന്ധുക്കളെയും കുട്ടിയാണ് വിമാനത്താവളത്തില്‍ എത്തുന്ന വിദേശമലയാളികളെ അവരുടെ വീട്ടിലേക്കോ ആശുപത്രിയിലേക്കോ എത്തിക്കുക.

Top