മലപ്പുറം: ഉത്തരേന്ത്യന്‍ മോഡല്‍ ആള്‍ക്കൂട്ട ആക്രമണം കേരളത്തിലും നടക്കുന്നുണ്ടെന്ന് മുസ്ലിംലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി.
കഴിഞ്ഞ ദിവസം മുജാഹിദ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച സംഭവം അത് തെളിയിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
മര്‍ദ്ദിക്കുന്ന വീഡിയോ ഉള്‍പ്പെടെ പുറത്തുവന്നിട്ടും അക്രമികളെ ജാമ്യത്തില്‍ വിടുകയും ലഘുലേഖ വിതരണം ചെയ്തവരെ ജയിലില്‍ അടക്കുകയുമാണ് ഉണ്ടായതെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
തീവ്രവാദവിരുദ്ധവും സൗഹാര്‍ദവുമായിരുന്നു ലഘുലേഖയിലെ ഉള്ളടക്കം. ഫാസിസത്തിന് കുടപിടിക്കുകയാണ് പൊലീസ്. ദേശീയപതാക വിഷയത്തിലും പക്ഷപാതമായിരുന്നു പൊലീസ് നടപടി. ഇക്കാര്യങ്ങള്‍ ലീഗ് ഗൗരവത്തിലാണ് കാണുന്നതെന്നും മുഖ്യമന്ത്രിയെ കണ്ട് ഇക്കാര്യങ്ങള്‍ ഉന്നയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.