സിയൂള്‍: വീണ്ടുവിചാരമില്ലാത്ത പരാമര്‍ശങ്ങള്‍ നടത്തിയാല്‍ ദയാരഹിതമായ ശിക്ഷ ഏറ്റുവാങ്ങേണ്ടി വരുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് മുന്നറിയിപ്പുമായി ഉത്തരകൊറിയ.
യുഎസ് പ്രസിഡന്റിന്റെ ഏഷ്യന്‍ സന്ദര്‍ശനത്തിടെയാണ് പ്യ്രോംഗ്യാംഗ് നിലപാട് കടുപ്പിക്കുന്നത്.
സ്ഥിരതയില്ലാത്ത ട്രംപ് നടത്തുന്ന പരാമര്‍ശങ്ങളില്‍ മടുത്ത യുഎസുകാര്‍ ട്രംപിന്റെ ഇംപീച്ച്മെന്റിനുവേണ്ടി സമ്മര്‍ദമുയര്‍ത്തുകയാണെന്നും ഭരണകക്ഷി അനുകൂല നിലപാട് പുലര്‍ത്തുന്ന ഉത്തരകൊറിയന്‍ പത്രമായ റൊഡോംഗ് സിന്‍മുന്‍ എഴുതുന്നു. ട്രംപിനെ നിയന്ത്രിച്ചില്ലെങ്കില്‍ ആണവദുരന്തം നേരിടേണ്ടിവരുമെന്ന് അമേരിക്കക്കാര്‍ക്ക് അറിയാമെന്നും ഉത്തരകൊറിയ അവകാശപ്പെട്ടു.
ഒരു ഏകാധിപതിയും യുഎസിനെ ചെറുതായി കാണരുതെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഏഷ്യന്‍ സന്ദര്‍ശനത്തിനിടെ, ജപ്പാനിലെത്തിയപ്പോഴായിരുന്നു ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോംഗ് ഉന്നിനെ ലക്ഷ്യമിട്ടുള്ള ട്രംപിന്റെ പരാമര്‍ശങ്ങള്‍.