പ്യോംഗ്യാംഗ്: ഭീഷണി തുടര്‍ന്നാല്‍ ഉത്തരകൊറിയയെ തകര്‍ക്കുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഭീഷണിയ്ക്ക് മറുപടിയുമായി ഉത്തരകൊറിയ.
ട്രംപിന്റെ പ്രസ്താവനയെ ‘ഒരു നായയുടെ കുരയ്ക്ക്’ തുല്യം എന്നാണ് ഉത്തരകൊറിയന്‍ നയതന്ത്രജ്ഞന്‍ വിശേഷിപ്പിച്ചത്. ഭീഷണിയെ കാര്യമായി കാണുന്നില്ലെന്നും ഉത്തരകൊറിയന്‍ വിദേശകാര്യ മന്ത്രി റിയോംഗ് ഹോ പറഞ്ഞു.
യുഎന്‍ വിലക്കുകളെ മറികടന്ന് ആയുധ പരീക്ഷണങ്ങള്‍ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഭീഷണി തുടര്‍ന്നാല്‍ ഉത്തരകൊറിയയെ തകര്‍ക്കുമെന്ന് യുഎന്‍ പൊതുസഭയിലാണ് ട്രംപ് പറഞ്ഞത്. ഇതിനെതിരെയാണ് ഉത്തരകൊറിയ പരിഹസിച്ച് രംഗത്തെത്തിയത്.