ഉത്തരകൊറിയൻ ചിയർലീഡേഴ്സ് ലൈംഗിക അടിമത്തം നേരിടുന്നുവെന്ന് വെളിപ്പെടുത്തൽ

cheerleaders

പ്യോങ്യാംഗ് : ദക്ഷിണ കൊറിയയിൽ നടക്കുന്ന ശൈത്യകാല ഒളിംപിക്‌സിൽ പങ്കെടുക്കാൻ ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉൻ അയച്ച ചിയർലീഡേഴ്സ് ലൈംഗിക അടിമത്തം നേരിടുന്നുവെന്ന് വെളിപ്പെടുത്തൽ. കിം ജോങ് ഉന്നിന്റെ ഭരണത്തിൽ ഉത്തരകൊറിയൻ ജനതയ്ക്ക് മനുഷ്യവകാശങ്ങൾ നഷ്ടമായതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഈ വാർത്ത.

ചിയർലീഡേഴ്സ് അംഗങ്ങൾ രാജ്യത്തെ പ്രമുഖ രാഷ്ട്രീയ നേതാക്കളിൽ നിന്ന് ലൈംഗിക പീഡനങ്ങൾ നേരിടുന്നുവെന്നും അവരെ അതിക്രൂരമായി ചൂഷണം ചെയുന്നുവെന്നുമാണ് ഭരണകൂടവുമായി ബന്ധപ്പെട്ട വ്യക്തി അറിയിച്ചത്.

ശൈത്യകാല ഒളിംപിക്‌സിൽ ഉത്തരകൊറിയൻ കലാ സംഘം അതിഗംഭീരമായി പാടുകയും ആടുകയും ചെയ്തുവെന്നും എന്നാൽ അത് പുറത്ത് നിന്നൊരു ഫാൻസി ഷോ പോലെ തോന്നിയേക്കാമെന്നും 2008വരെ ഉത്തരകൊറിയൻ സംഘത്തിൽ സംഗീതജ്ഞനായിരുന്ന ലീ സോ-യെൺ വ്യക്തമാക്കി.

ഏകാധിപതിയായ കിം ജോങ് ഉന്നിന്റെ ഭരണ പ്രചരണമാണ് അവരിലൂടെ നടത്തുന്നത്. ഭരണാധികാരികളുടെ പാർട്ടികളിൽ പോയി അവരുടെ ലൈംഗിക ചുഷണങ്ങൾക്ക് ഈ സ്ത്രീകൾ ഇരയാകുന്നു. ജീവനിൽ ഭയന്ന് ഈ കാര്യങ്ങൾ ആരും പുറത്തു പറയാറില്ല.

cheerleaders

കേന്ദ്ര പോളിറ്റ് ബ്യൂറോ അംഗങ്ങളുടെ പാർട്ടികൾ എല്ലാദിവസവും നടക്കാറുണ്ടെന്നും അതിലേയ്ക്ക് ചിയർലീഡേഴ്സിനെ അവർ കൊണ്ടുപോകുകയും ലൈംഗികമായി ഉപയോഗിക്കാറുണ്ടെന്നും ഇത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നും ലീ പറയുന്നു.

എന്നാൽ ഉത്തരകൊറിയൻ ഭരണകൂടം എവിടെയാണ് ഇത്തരത്തിൽ പാർട്ടികൾ നടത്തുന്നതെന്ന് വ്യക്തമല്ല. ശൈത്യകാല ഒളിംപിക്‌സിനേക്കാൾ സംസാരിക്കേണ്ട വിഷയം ചിയർലീഡേഴ്സിന്റെ അവസ്ഥയെകുറിച്ചാണെന്ന് ലീ സോ-യെൺ ഓർമ്മിപ്പിക്കുന്നു.

എല്ലാ പരിശീലകരും , കായികതാരങ്ങളും തന്റെ അടിമകളാണെന്നാണ് കിം ജോങ് ഉൻ വിലയിരുത്തുന്നത്. അതിനാൽ അവർ നേരിടുന്ന പ്രശ്നങ്ങൾ തുറന്ന് പറയാറില്ല. ഒരു പക്ഷേ അത്തരത്തിൽ പ്രതികരണങ്ങൾ നടത്തിയാൽ മരണമായിരിക്കും ഉത്തരകൊറിയൻ ഭരണാധികാരി വിധിക്കുന്നത്.

ആഗോളതലത്തിലെ ഒരു മനുഷ്യാവകാശ സംഘടനകളും ഈ വിഷയത്തിൽ സംസാരിക്കാറില്ല. അല്ലെങ്കിൽ അവർ മനഃപൂർവ്വം ഉത്തരകൊറിയൻ സ്ത്രീകളുടെ ദയനീയത കണ്ടില്ലെന്ന് നടിക്കുകയാന്നെന്നും വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു.

റിപ്പോർട്ട് : രേഷ്മ പി.എം

Top