സിയൂള്‍: ലോക രാജ്യങ്ങളെ പ്രകോപിപ്പിച്ചുകൊണ്ട് ഉത്തരകൊറിയ വീണ്ടും ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം നടത്തിയതായി റിപ്പോര്‍ട്ട്. ബുധനാഴ്ച രാവിലെ ജപ്പാന്‍ കടല്‍ തീരത്തിനു സമീപമാണ് പരീക്ഷണം നടന്നതെന്ന് ദക്ഷിണ കൊറിയന്‍ വൃത്തങ്ങള്‍ അറിയിച്ചു.
വ്യാഴാഴ്ച യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗുമായി കൂടിക്കാഴ്ച നടത്താനിരിക്കെയാണ് ഉത്തരകൊറിയയുടെ ഭാഗത്തുനിന്ന് ഈ പ്രകോപനമുണ്ടായിരിക്കുന്നത്.
ഉത്തരകൊറിയ ഉയര്‍ത്തുന്ന ആണവ ഭീഷണി നേരിടുന്നതിനു ചൈനയുടെ സഹകരണം തേടുമെന്നും അവര്‍ വിസമ്മതിച്ചാല്‍ ഏകപക്ഷീയ നടപടിക്ക് അമേരിക്ക തയാറാവുമെന്നും ട്രംപ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.