സീയുള്‍: അമേരിക്കക്ക് വെല്ലുവിളിയുമായി ഉത്തര കൊറിയ വീണ്ടും ബാലിസ്റ്റിക് മിസൈലുകള്‍ പരീക്ഷിച്ചു.
ജപ്പാന് പ്രധാനമന്ത്രി ഷിന്‍സോ ആബെയാണ് ഇക്കാര്യം അറിയിച്ചത്. ഉത്തര കൊറിയ അയച്ച നാലു മിസൈലുകള്‍ 1000 കിലോമീറ്റര്‍ താണ്ടി ജപ്പാന് കടലില്‍ പതിച്ചു.
പ്രദേശിക സമയം തിങ്കളാഴ്ച രാവിലെ 07:36ന് ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന തോംചാംഗ്റി മേഖലയില്‍ നിന്നായിരുന്നു വിക്ഷേപണം.
കഴിഞ്ഞമാസവും ഉത്തര കൊറിയ മിസൈല്‍ പരീക്ഷണം നടത്തിയിരുന്നു. വടക്കന്‍ പ്രവിശ്യയിലെ ബംഗ്യോന് എയര്‍ബേസില്‍നിന്നു വിക്ഷേപിച്ച ബാലിസ്റ്റിക് മിസൈല്‍ 500 കിലോമീറ്റര്‍ താണ്ടി ജപ്പാന് സമുദ്രത്തില്‍ പതിക്കുകയായിരുന്നു.