ഉത്തരകൊറിയയില്‍ പുതിയ ഭരണ പരിഷ്‌കാരം; കിങ് ജോങ് ഉന്‍ ഇനി രാഷ്ട്രത്തലവന്‍

സോള്‍ : അമേരിക്കയുമായി സമാധാനക്കരാര്‍ ഉണ്ടാക്കുന്നതിന്റെ ഭാഗമായി ഉത്തര കൊറിയയയില്‍ പുതിയ ഭരണ പരിഷ്‌കാരം.കിങ് ജോങ് ഉന്‍ ഇനിമുതല്‍ ഉത്തര കൊറിയയുടെ രാഷ്ട്രത്തലവനും സര്‍വ സൈന്യാധിപനുമായിരിക്കും എന്നാണ് റിപ്പോര്‍ട്ട്. വ്യാഴാഴ്ച സര്‍ക്കാര്‍ വെബ്സൈറ്റിലൂടെയാണു പുതിയ ഭരണഘടന പുറത്തുവിട്ടത്.

സര്‍ക്കാര്‍ ഉന്നതാധികാര സമിതിയായ സ്റ്റേറ്റ് അഫയേഴ്‌സ് കമ്മീഷന്‍ ചെയര്‍മാന്‍ ആയ കിം ജോങ് ഉന്‍ കൊറിയന്‍ ജനതയുടെ ‘പരമോന്നത പ്രതിനിധി’ ആണെന്നു ഭരണഘടനയില്‍ പറയുന്നു. നേരത്തെ ഭരണഘടനയില്‍ കിമ്മിനെ ‘പരമോന്നത നേതാവ്’ എന്നാണു വിശേഷിപ്പിച്ചിരുന്നത്.

Top