ഉത്തരകൊറിയയുടെ മിസൈൽ പരീക്ഷണത്തെ അപലപിച്ച് യുഎൻ സുരക്ഷാ സമിതി

ജനീവ: ഉത്തരകൊറിയയുടെ ബാലിസ്റ്റിക് മിസൈൽ അണുവായുധങ്ങൾ വഹിക്കാൻ ശേഷിയുള്ള മിസൈൽ പരീക്ഷണത്തെ അപലപിച്ച് യുഎൻ സുരക്ഷാ സമിതി.

സുരക്ഷാ സമിതിയുടെ നിബന്ധനകൾക്കും നിർദേശങ്ങൾക്കും വിരുദ്ധമാണ് ഉത്തരകൊറിയയുടെ നടപടി. ഇത്തരം പരീക്ഷണങ്ങൾ ഇനി ആവർത്തിക്കരുതെന്നും 15 അംഗ സമിതി ആവശ്യപ്പെട്ടു.

ഞായറാഴ്ചയാണ് ഉത്തരകൊറിയ ബാലിസ്റ്റിക് മിസൈൽ അണുവായുധങ്ങള്‍ വഹിക്കാൻ ശേഷിയുള്ള മിസൈൽ പരീക്ഷിച്ചത്. മറ്റു രാജ്യങ്ങളുടെ സുരക്ഷയെ ബാധിക്കാതിരിക്കാനായി ഉയർന്ന ആംഗിളിലാണു മിസൈൽ വിക്ഷേപിച്ചതെന്നാണ് ഉത്തരകൊറിയയുടെ വാദം.

2112 കിലോമീറ്റർ ഉയരത്തിലെത്തിയ ഹ്വാസോംഗ് -12 ഇനം മിസൈൽ 787 കിലോമീറ്റർ പിന്നിട്ടശേഷമാണ് ജപ്പാൻ സമുദ്രത്തിൽ പതിച്ചതെന്നും കെസിഎൻഎ വാർത്താ ഏജൻസി അറിയിച്ചു.

Top