സോള്‍: ഉത്തര കൊറിയയുടെ ആണവ പരീക്ഷണകേന്ദ്രം അടച്ചുപൂട്ടുമെന്നു ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ ഇന്‍. വെള്ളിയാഴ്ച നടന്ന ഉച്ചകോടിയില്‍ ഇക്കാര്യം ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉന്‍ വ്യക്തമാക്കിയതായി ദക്ഷിണകൊറിയ അറിയിച്ചു.
ആണവ പരീക്ഷണ കേന്ദ്രം അടുത്ത മാസത്തോടെ നടക്കുന്ന പൊതുചടങ്ങില്‍ അടച്ചുപൂട്ടുമെന്ന് ഇന്നിന്റെ വക്താവ് പറഞ്ഞു. പരസ്യചടങ്ങിലേക്ക് യുഎസിലും ദക്ഷിണകൊറിയയിലും നിന്നുള്ള വിദേശ വിദഗ്ധരെയും ക്ഷണിക്കുമെന്നും വക്താവ് വ്യക്തമാക്കിയിട്ടുണ്ട്.
ഇതുകൂടാതെ ഇരു കൊറിയകളുടെയും ടൈംസോണ്‍ സമാനമാക്കാനും തീരുമാനമുണ്ട്. നിലവില്‍ ദക്ഷിണകൊറിയയുടെ ടൈംസോണില്‍ നിന്ന് അരമണിക്കൂര്‍ വ്യത്യാസമുണ്ട് ഉത്തരകൊറിയയുടേതിന്. ഇത് ദക്ഷിണ കൊറിയയുടെ സമയവുമായി സമാനമാക്കുമെന്ന് കിം ജോങ് ഉന്‍ തന്നെയാണ് വ്യക്തമാക്കിയത്. കൊറിയന്‍ ഉപഭൂഖണ്ഡത്തെ ആണവവിമുക്തമാക്കാന്‍ ഉത്തരകൊറിയയുമായി ഉടന്‍ ചര്‍ച്ച നടത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് അറിയിച്ചു.