ന്യൂയോര്‍ക്ക്: എണ്ണ, കല്‍ക്കരി തുടങ്ങിയവ അനധികൃതമായി കടത്തിയത്തിനെ തുടര്‍ന്ന് ഉത്തരകൊറിയയുടെ 27 കപ്പലുകളും 21 ഷിപ്പിംഗ് കമ്പനികളും യുഎന്‍ കരിമ്പട്ടികയില്‍. അമേരിക്കയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് കപ്പലുകളേയും കമ്പനികളെയും യുഎന്‍ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.
എണ്ണ കപ്പലുകള്‍ക്കും ചരക്കു കപ്പലുകള്‍ക്കും ലോകത്തെ എല്ലാ തുറമുഖങ്ങളിലും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആണവ, മിസൈല്‍ പരീക്ഷണങ്ങളില്‍ ഉത്തരകൊറിയയ്ക്കുമേല്‍ ഇതിനകം അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു.