പ്യോംഗാംഗ്: ബാലസ്റ്റിക് മിസൈല്‍ വിജയകരമായി പരീക്ഷിച്ചതായി ഉത്തരകൊറിയ സ്ഥിരീകരിച്ചു. ഉത്തരകൊറിയന്‍ ഔദ്യോഗിക വാര്‍ത്താചാനലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
ചൊവ്വാഴ്ച ജപ്പാന്‍ സമുദ്രത്തിലാണ് മിസൈല്‍ പതിച്ചതെന്നും ഉത്തരകൊറിയ വ്യക്തമാക്കി. പ്രസിഡന്റ് കിംഗ് ജോംഗ് ഉന്നിന്റെ സാന്നിദ്ധ്യത്തിലായിരുന്നു പരീക്ഷണമെന്നാണ് റിപ്പോര്‍ട്ടുകള്‍. വടക്കന്‍ പ്യോംഗാംഗിലെ ബാങ്കിയൂണില്‍നിന്നു പ്രാദേശിക സമയം രാവിലെ 9.40നാണ് മിസൈല്‍ വിക്ഷേപിച്ചത്.
മിസൈല്‍ ജപ്പാന്റെ പ്രത്യേക സാമ്പത്തിക മേഖലക്കുള്ളിലാണ് പതിച്ചതെന്ന് ജപ്പാന്‍ പ്രതിരോധ മന്ത്രാലയ വക്താവ് അറിയിച്ചു. തീരത്തുനിന്ന് 200 നോട്ടിക്കല്‍ മൈല്‍ അകലെയാണ് മിസൈല്‍ പതിച്ചത്.
എന്നാല്‍ അമേരിക്ക-ദക്ഷിണ കൊറിയ ഉച്ചകോടിക്ക് ശേഷം ഉത്തര കൊറിയയുടെ ആയുധ നയത്തോട് സഹിഷ്ണത പുലര്‍ത്തില്ലെന്ന് ഡോണാള്‍ഡ് ട്രംപ് പറഞ്ഞിരുന്നു.
ഉത്തര കൊറിയയുടെ അശ്രദ്ധവും ക്രൂരവുമായ ഭീഷണി അഭീമുഖീകരിക്കുകയാണെന്നും ട്രംപ് പറഞ്ഞു. അവരുടെ ആണവ ബാലസ്റ്റിക് മിസൈല്‍ പദ്ധതികളെ എതിര്‍ക്കുമെന്നും ട്രംപ് വ്യക്തമാക്കി.