ആ രഹസ്യ കൂടിക്കാഴ്ച്ച അവസാന നിമിഷം ഉത്തര കൊറിയൻ ഭരണകൂടം റദ്ദാക്കി ; അമേരിക്ക

North Korea

വാഷിംഗ്‌ടൺ : ദക്ഷിണകൊറിയയിലെ ശൈത്യകാല ഒളിമ്പിക്സിന്റെ ഭാഗമായി ഉത്തര കൊറിയൻ ഉദ്യോഗസ്ഥരുമായി ചർച്ചകൾ നടത്താൻ അമേരിക്കൻ വൈസ് പ്രസിഡന്റ് മൈക് പെൻസ് തീരുമാനിച്ചിരുന്നുവെന്നും എന്നാൽ അവസാന നിമിഷം ഉത്തര കൊറിയൻ ഭരണകൂടം ഈ കൂടിക്കാഴ്ച്ച റദ്ദാക്കുകയായിരുന്നുവെന്നും അമേരിക്ക. ശൈത്യകാല ഒളിമ്പിക്സിൽ അമേരിക്കൻ താരങ്ങളോടൊപ്പം യുഎസ് പ്രതിനിധിയായി എത്തിയത് മൈക് പെൻസായിരുന്നു.

ഈ സന്ദർശനം ഉത്തരകൊറിയയും അമേരിക്കയും തമ്മിലുള്ള സംയുക്ത ചർച്ചകൾക്കുള്ള സാധ്യതകളാണ് ഉയർത്തിയതെന്നും, ഉത്തരകൊറിയയോട് ബാലിസ്റ്റിക് മിസൈൽ, ആണവപരിപാടി എന്നിവ ഉപേക്ഷിക്കുന്നതിനെ കുറിച്ച് സംസാരിക്കാൻ വൈസ് പ്രസിഡന്റ് തയ്യാറായിരുന്നുവെന്നും സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് ഹേതർ നൌവേർട്ട് വ്യക്തമാക്കി. എന്നാൽ ഉത്തര കൊറിയൻ ഏകാധിപതി കിം ജോംഗ് ഉൻ ഈ കൂടിക്കാഴ്ച്ച അവസാന നിമിഷം റദ്ദാക്കുകയായിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.

അതേസമയം വാഷിംഗ്ടണിൽ നിന്നുള്ള പുതിയ വാർത്തയ്ക്ക് ഉത്തരകൊറിയ മറുപടി നൽകിയിട്ടില്ല. എന്നാൽ ഒളിമ്പിക്സിന്റെ ഭാഗമായി അമേരിക്കൻ പ്രതിനിധികളോട് കൂടിക്കാഴ്ച നടത്തുന്നതിൽ താല്പര്യമില്ലെന്ന് ഉത്തര കൊറിയ നേരത്തെ വ്യക്തമാക്കിയിരുന്നു.

Top