ഉത്തരകൊറിയ ദക്ഷിണ കൊറിയയും തമ്മിലുള്ള കടല്‍ബന്ധം പുന:സ്ഥാപിച്ചു

സിയോള്‍: ഉത്തര കൊറിയയും ദക്ഷിണ കൊറിയയയും തമ്മിലുള്ള കടല്‍ബന്ധം പുന:സ്ഥാപിച്ചു. രണ്ടു രാജ്യങ്ങളിലുള്ള കപ്പലുകള്‍ റേഡിയോ വഴി സന്ദേശങ്ങള്‍ കൈമാറുകയും ചെയ്തു. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ദക്ഷിണ കൊറിയയും ഉത്തര കൊറിയയും തമ്മില്‍ ബന്ധം പുന:സ്ഥാപിക്കുന്നതെന്ന് ദക്ഷിണകൊറിയ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.

ദക്ഷിണ കൊറിയന്‍ നാവികസേനയില്‍ നിന്നും അന്താരാഷ്ട്ര റേഡിയോ ചാനല്‍ വഴിയുള്ള സന്ദേശത്തിന് ഉത്തര കൊറിയന്‍ കപ്പലിലേക്ക് സന്ദേശം ലഭിക്കുകയും ചെയ്തു. 10 വര്‍ഷത്തിനു ശേഷമാണ് ഉത്തര കൊറിയയും ദക്ഷിണ കൊറിയയും തമ്മിലുള്ള നാവിക ആശയവിനിമയം നടക്കുന്നത്. ഉത്തര കൊറിയയും ദക്ഷിണ കൊറിയയും ഏപ്രില്‍ 27 ന് പുതുക്കിയ കരാറാണ് ഈ നീക്കത്തിന് പിന്നിലുള്ളത്. സൈനിക തലത്തിലുള്ള പ്രശ്‌നങ്ങള്‍ ക്രമേണ കുറയ്ക്കുമെന്ന് ഉത്തര കൊറിയയും ദക്ഷിണ കൊറിയയും തമ്മില്‍ ധാരണയായിരുന്നു.

Top