ഉത്തരകൊറിയന്‍ വിഷയത്തിലെ യുഎന്‍ റിപ്പോര്‍ട്ടില്‍ റഷ്യ ഇടപെട്ടെന്ന് നിക്കി ഹേലി

വാഷിംങ്ടണ്‍: ഉത്തരകൊറിയയ്ക്ക് വിവിധ മേഖലകളില്‍ നിരോധനമേര്‍പ്പെടുത്തുന്നതു സംബന്ധിച്ച ഐക്യരാഷ്ട്രസഭാ റിപ്പോര്‍ട്ടില്‍ റഷ്യന്‍ ഇടപെടല്‍ ഉണ്ടായെന്ന ആരോപണവുമായി അമേരിക്ക. യു എന്നിലെ അമേരിക്കന്‍ അംബാസിഡര്‍ നിക്കി ഹേലിയാണ് ആരോപണവുമായി രംഗത്തെത്തിയത്. റിപ്പോര്‍ട്ടില്‍ മാറ്റം വരുത്താന്‍ റഷ്യയുടെ ഭാഗത്തു നിന്ന് ഉന്നത ഇടപെടല്‍ ഉണ്ടായെന്നാണ് നിക്കി ഹേലി ആരോപിക്കുന്നത്.

റഷ്യയുടെ ഇത്തരം നടപടികളില്‍ നിരാശനാണെന്നും, റിപ്പോര്‍ട്ട് തയാറാക്കിയ പാനലിനുമേല്‍ സമ്മര്‍ദം ചെലുത്തിയ റഷ്യന്‍ നീക്കം അപകടകരമാണെന്നും നിക്കി ഹേലി പറഞ്ഞു. പാനല്‍ തയാറാക്കിയ റിപ്പോര്‍ട്ട് തങ്ങള്‍ കണ്ടതാണെന്നും, ആദ്യം തയാറാക്കിയ റിപ്പോര്‍ട്ട് മാറ്റങ്ങള്‍ ഇല്ലാതെ പ്രസിദ്ധീകരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

Top