North Korea to Convene Rare Party Congress

സോള്‍: ഉത്തര കൊറിയയില്‍ 25 വര്‍ഷം നീണ്ട ഇടവേളയ്ക്കുശേഷം പാര്‍ട്ടി കോണ്‍ഗ്രസ് ചേരുന്നു. ഭരണകക്ഷിയായ വര്‍ക്കേഴ്‌സ് പാര്‍ട്ടിയുടെ ഏഴാമതു കോണ്‍ഗ്രസ് മേയ് ഏഴിന് പ്യോങ് യാങ്ങില്‍ ആരംഭിക്കും.

യുവ കമ്യൂണിസ്റ്റ് ഏകാധിപതി കിം ജോങ് ഉന്നിന്റെ അധികാരത്തിലുള്ള മേല്‍ക്കൈ അരക്കിട്ടുറപ്പിക്കുന്നതാവും കോണ്‍ഗ്രസ് എന്ന് നിരീക്ഷകര്‍ അഭിപ്രായപ്പെട്ടു.

1980 ല്‍ ആറാം പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുമ്പോളാണ് കിം ജോങ് ഉന്നിന്റെ പിതാവ് കിം ജോങ് ഇലിന് ഒട്ടേറെ ഉന്നത പദവികള്‍ അദ്ദേഹത്തിന്റെ പിതാവ് കിം ഉല്‍ സുങ്ങില്‍ നിന്നു ലഭിച്ചത്.

കിം ജോങ് ഇല്‍ മരിച്ചതോടെ 2011 ല്‍ അധികാരത്തിലേറിയ കിം ജോങ് ഉന്‍ രാജ്യത്തെ പ്രതിസന്ധിയിലായ സമ്പദ്ഘടന പുനരുജ്ജീവിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും സാധിക്കുന്നില്ല.

ആണവ പരിപാടികളുടെ പേരില്‍ ഉത്തര കൊറിയയ്ക്ക് യുഎന്‍ സാമ്പത്തിക ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളതാണു കാരണം. അതിനിടെ ആണവ മിസൈല്‍ പരീക്ഷണങ്ങള്‍ ഉത്തര കൊറിയ തുടരുകയും ചെയ്യുന്നു.

അടുത്തയിടെ നാലു തവണ മിസൈല്‍ പരീക്ഷിച്ചു. കോണ്‍ഗ്രസിനു മുമ്പ് ഒരെണ്ണം കൂടി പരീക്ഷിച്ചേക്കും. സ്വന്തം പ്രതിച്ഛായ മെച്ചപ്പെടുത്താനാണിതെന്നു നിരീക്ഷകര്‍ കരുതുന്നു

Top