ഉപരോധം ; അമേരിക്കക്കെതിരെ മുന്നറിയിപ്പുമായി ഉത്തര കൊറിയ

പ്യോങ്യാംഗ്: നേതാക്കള്‍ക്ക് നേരെ അമേരിക്ക ഏര്‍പ്പെടുത്തിയ ഉപരോധം ആണവനിരായുധീകരണമെന്ന സ്വപ്നം എന്നെന്നേക്കുമായി ഇല്ലാതാക്കുമെന്ന് ഉത്തര കൊറിയ.

ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉന്നിന്റെ വലംകൈയായ ചോ റിയോംഗ് ഹേ അടക്കം മൂന്നു പേര്‍ക്കെതിരേയാണ് കഴിഞ്ഞയാഴ്ച അമേരിക്ക ഉപരോധം പ്രഖ്യാപിച്ചത്. മനുഷ്യാവകാശ ലംഘനം അടക്കമുള്ളവയുടെ പേരിലായിരുന്നു ഉപരോധം പ്രഖ്യാപിച്ചത്.

അതേസമയം, യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉത്തരകൊറിയയുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ പരിശ്രമിക്കുന്നുണ്ടെന്ന് ഉത്തര കൊറിയന്‍ വിദേശകാര്യമന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. എന്നാല്‍ ഇതിനു വിപരീതമായി സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് എടുക്കുന്ന നിലപാടുകളാണ് ബന്ധം പഴയപോലാകുന്നതിനുള്ള കാരണമെന്ന് ഉത്തര കൊറിയ വ്യക്തമാക്കി.

Top