ഉത്തരകൊറിയയ്ക്കു മുന്നറിയിപ്പ്, നാവികാഭ്യാസം ആരംഭിച്ച് യുഎസും ദക്ഷിണകൊറിയയും

സിയൂള്‍: ഉത്തരകൊറിയയ്ക്കു മുന്നറിയിപ്പുമായി ദക്ഷിണകൊറിയയുമായി ചേര്‍ന്ന് നാവികാഭ്യാസം ആരംഭിച്ച് അമേരിക്ക.

പത്തുദിവസം നീളുന്നതാണു നാവികാഭ്യാസം. പടുകൂറ്റന്‍ വിമാനവാഹിനി യുഎസ്എസ് റൊണാള്‍ഡ് റീഗന്‍ പങ്കെടുക്കുമെന്നാണ് അമേരിക്ക അറിയിച്ചത്.

ഹൈഡ്രജന്‍ ബോംബ് പരീക്ഷണവും നിരവധി മിസൈല്‍ പരീക്ഷണങ്ങളും ഉത്തരകൊറിയ നടത്തിയതിനെത്തുടര്‍ന്ന് കൊറിയന്‍ മേഖലയില്‍ അമേരിക്ക സേനാവിന്യാസം ശക്തമാക്കിവരുകയാണ്. അമേരിക്കയുടെ ആണവ അന്തര്‍വാഹിനികളും നേരത്തേ ദക്ഷിണ കൊറിയയിലെത്തിയിരുന്നു.

 

Top