വാഷിങ്ടന്‍ : ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്റെ പെരുമാറ്റം വളരെ മോശമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.
ഉത്തരകൊറിയ പുതിയ റോക്കറ്റ് എന്‍ജിന്‍ പരീക്ഷിച്ചതിനു പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം. ഉത്തരകൊറിയയെ സംബന്ധിച്ച് ദേശീയ സുരക്ഷാ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തുകയായിരുന്നു ട്രംപ്.
കഴിഞ്ഞ ദിവസമാണ് പുതിയ റോക്കറ്റ് എന്‍ജിന്റെ ഭൂതലപരീക്ഷണം ഉത്തരകൊറിയ നടത്തിയത്. ‘ഇന്നു നടന്ന വിജയത്തിന്റെ പ്രാധാന്യം എന്താണെന്ന് ഉടന്‍ ലോകം അറിയും. മാര്‍ച്ച് 18 വിപ്ലവം എന്ന് ഇതറിയപ്പെടും’ എന്നാണ് കിം ജോങ് വിജയകരമായ പരീക്ഷണത്തെപ്പറ്റി പറഞ്ഞത്. രാജ്യത്തെ റോക്കറ്റ് വ്യവസായത്തിന് വലിയ മുതല്‍ക്കൂട്ടായിരിക്കും ഇതെന്നും അദ്ദേഹം പറഞ്ഞിരുന്നതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഉത്തര കൊറിയയുടെ ആണവ, മിസൈല്‍ പദ്ധതികളില്‍ അമേരിക്ക പലവട്ടം ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്.