North Korean leader Kim Jong-un threatens US with a ‘super-mighty preemptive strike’

സോള്‍: അമേരിക്കയെ വീണ്ടും വെല്ലുവിളിച്ച് കമ്യൂണിസ്റ്റ് ഏകാധിപതി.

ഉത്തര കൊറിയയെ പ്രകോപിപ്പിച്ചാല്‍ നിമിഷങ്ങള്‍ക്കുള്ളില്‍ അമേരിക്കയെ ചാരമാക്കാനുള്ള കരുത്ത് തങ്ങള്‍ക്കുണ്ടെന്ന് കിം ജോങ് ഉന്‍ മുന്നറിയിപ്പു നല്‍കി.

ഉത്തര കൊറിയയുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളില്‍ റഷ്യയും ചൈനയും സൈനികരെ വിന്യസിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കു പിന്നാലെയാണ് അമേരിക്കയ്ക്ക് ശക്തമായ താക്കീതുമായി കിം ജോങ് ഉന്‍ രംഗത്തെത്തിയത്.

വെല്ലുവിളിക്കരുതെന്നും ഏതു വെല്ലുവിളികളും നേരിടാന്‍ സൈന്യം സജ്ജമാണെന്നും കിം ജോങ് ഉന്‍ അറിയിച്ചു. ഉത്തര കൊറിയയുടെ അണുവായുധ ശേഖരം ലക്ഷ്യമാക്കി അമേരിക്കന്‍ ആക്രമണം അഴിച്ചുവിട്ടാല്‍ ഗുരുതരമായ പ്രത്യാഘാതം ഉണ്ടാകുമെന്നതിനാല്‍ മുന്‍കരുതലുകളും മുന്നറിയിപ്പുമായി റഷ്യയും രംഗത്ത് വന്നിട്ടുണ്ട്.

ഉത്തര കൊറിയയെ സാമ്പത്തിക, നയതന്ത്ര സമ്മര്‍ദ്ദത്തിലാക്കുമെന്ന അമേരിക്കന്‍ വൈസ് പ്രസിഡന്റ് മൈക് പെന്‍സിന്റെ പ്രസ്താവന കിം ജോങ് ഉന്നിനെ വല്ലാതെ പ്രകോപിച്ചിട്ടുണ്ടെന്നുള്ളതിന്റെ തെളിവാണ് അമേരിക്കയ്‌ക്കെതിരെയുള്ള ഈ മുന്നറിയിപ്പ്.

നിരന്തരം മിസൈല്‍ പരീക്ഷണങ്ങള്‍ നടത്തുന്ന ഉത്തര കൊറിയയെ പരാജയപ്പെടുത്താന്‍ അമേരിക്ക് പ്രതിജ്ഞാബദ്ധമാണെന്നായിരുന്നു പെന്‍സിന്റെ പ്രസ്താവന. അമേരിക്കന്‍ സൈനിക നടപടി സ്വീകരിച്ചാല്‍ അണുവായുധം പ്രയോഗിക്കുമെന്ന് ഉത്തര കൊറിയന്‍ മന്ത്രി ഹാനും വ്യക്തമാക്കിയിരുന്നു.

Top