ഉത്തര കൊറിയയില്‍ നെറ്റ്ഫ്‌ലിക്‌സിലൂടെ തരംഗമായ വെബ് സീരീസ് സ്‌ക്വിഡ് ഗെയിമിന്റെ പകര്‍പ്പുകള്‍ അനധികൃതമായി വില്‍പന നടത്തിയ യുവാവിന് വധശിക്ഷ. ഫയറിങ് സ്‌ക്വാഡ് ഇദ്ദേഹത്തിന്റെ വധശിക്ഷ നടപ്പാക്കുമെന്നാണ് വിവരം.
യു.എസ്.ബി ഡ്രൈവറിലൂടെ വെബ് സീരിസിന്റെ പകര്‍പ്പ് വാങ്ങിയ വിദ്യാര്‍ഥിക്ക് ജീവപര്യന്തം തടവും ഗെയിം കണ്ട മറ്റു ആറു പേരെ അഞ്ചുവര്‍ഷം കഠിന തടവിനും ശിക്ഷിച്ചു. സ്‌കൂളിലെ അധ്യാപകരെയും അഡ്മിനിസ്‌ട്രേറ്റര്‍മാരെയും പുറത്താക്കി. കൂടാതെ, അശ്രദ്ധവരുത്തിയതിന് ഇവരെ ഖനികളില്‍ പണിയെടുക്കാനും അയച്ചു.
ചൈനയില്‍നിന്ന് സ്‌ക്വിഡ് ഗെയിമിന്റെ പകര്‍പ്പ് സ്വന്തമാക്കി യുവാവ്, കള്ളക്കടത്ത് വഴിയാണ് ഇത് ഉത്തര കൊറിയയിലെത്തിച്ചത്. തുടര്‍ന്ന് യു.എസ്.ബി ഡ്രൈവിലാക്കിയാണ് വില്‍പന നടത്തിയത്. കിം ജോങ് ഉന്‍ ഭരിക്കുന്ന ഉത്തര കൊറിയയില്‍ പാശ്ചാത്യ മാധ്യമങ്ങള്‍ക്കും സിനിമ, സീരീസുകള്‍ക്കും വിലക്കുണ്ട്. ഈ വിലക്ക് ലംഘിക്കുന്നവര്‍ക്ക് വധശിക്ഷ വരെ ലഭിക്കാം.
നേരത്തെയും നിരവധി പേര്‍ വിലക്കുകള്‍ ലംഘിച്ച് സ്‌ക്വിഡ് ഗെയിമിന്റെ അനധികൃത കോപ്പികള്‍ ഉത്തര കൊറിയയിലെത്തിച്ച് വില്‍പന നടത്തിയിരുന്നു. സെപ്റ്റംബര്‍ മാസം റിലീസായ ഈ ദക്ഷിണ കൊറിയന്‍ സീരീസ് ആദ്യ നാല് ആഴ്ചകള്‍ കൊണ്ട് മാത്രം 161 കോടി ആളുകളാണ് കണ്ടത്.
യു.എസ്.ബി ഡ്രൈവുകള്‍ക്ക് പുറമെ, എസ്.ഡി കാര്‍ഡ് വഴിയും സ്‌ക്വിഡ് ഗെയിം കപ്പലുകളിലൂടെ ഗെയിമിന്റെ പകര്‍പ്പ് രാജ്യത്തേക്ക് എത്തുന്നുണ്ട്. ഹൈസ്‌കൂള്‍ വിദ്യാര്‍ഥിയും സുഹൃത്തുമാണ് അതീവ രഹസ്യമായി പകര്‍പ്പ് വാങ്ങിയശേഷം ആദ്യം കണ്ടത്. പിന്നാലെ മറ്റു സഹപാഠികള്‍ക്ക് കൂടി കൈമാറുകയായിരുന്നു.