ഉത്തരകൊറിയയ്ക്ക് പിണഞ്ഞത് വന്‍ അമളി ; അമേരിക്ക പരസ്യമാക്കി, ഒന്നും മിണ്ടാതെ കിം ജോങ്

Trump and kim

പോംഗ്യാംഗ്: ആണവ മിസൈല്‍ വിക്ഷേപണങ്ങളിലൂടെ രാജ്യത്തെ ഞെട്ടിക്കുന്ന ഉത്തരകൊറിയയ്ക്ക് വന്‍ അമളി പിണഞ്ഞതായി റിപ്പോര്‍ട്ട്. ഉത്തരകൊറിയ വിക്ഷേപിച്ച മിസൈല്‍ അബദ്ധത്തില്‍ അവരുടെ തന്നെ നഗരത്തില്‍ പതിച്ചതായാണ് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്.

വിക്ഷേപിച്ച് മിനിട്ടുകള്‍ക്കമാണ് മിസൈല്‍ തകര്‍ന്നു വീണത്. ഉത്തര കൊറിയയുടെ തലസ്ഥാനമായ പോംഗ്യാംഗിന് 90 മൈല്‍ ദൂരെയുള്ള ടോക്‌ച്ചോണിലാണ് മിസൈല്‍ പതിച്ചതത്രെ. നഗരപ്രാന്തത്തിലുള്ള വ്യവസായ മേഖലയിലോ, കാര്‍ഷിക പ്രദേശത്തോ ആയിരിക്കാം മിസൈല്‍ പതിച്ചിട്ടുണ്ടാവുക എന്ന് അമേരിക്കന്‍ ഇന്റലിജന്‍സ് വൃത്തങ്ങള്‍ പറഞ്ഞു. സാറ്റലൈറ്റ് ദൃശ്യങ്ങള്‍ ഇതാണ് സൂചിപ്പിക്കുന്നതെന്നും അവര്‍ വ്യക്തമാക്കി.

പുക്കാംഗ് എയര്‍ ഫീല്‍ഡില്‍ നിന്നും വിക്ഷേപിച്ച മിസൈല്‍, 24 മൈല്‍ ദൂരത്തോളം സഞ്ചരിച്ചതിനു ശേഷമാണ് നിലം പതിച്ചത്. എഞ്ചിന്‍ തകരാറാകാം അപകട കാരണമെന്നും അമേരിക്കന്‍ വൃത്തങ്ങള്‍ പറയുന്നു. അതേസമയം, മിസൈല്‍ പതനം സംബന്ധിച്ച് ഉത്തര കൊറിയയുടെ ഭാഗത്തു നിന്നും ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും ലഭിച്ചിട്ടില്ല.

Top