സോള്‍: ലോക രാജ്യങ്ങളെ മുൾമുനയിൽ നിർത്താൻ കഴിവുള്ള രാജ്യമാണ് ഉത്തര കൊറിയ.
ആണവശക്തിയാണ് രാജ്യത്തിന്റെ കരുത്തെന്ന് അടിയുറച്ചു വിശ്വസിക്കുന്ന ഭരണകൂടത്തിന്റെ കണ്ണുവെട്ടിച്ച് വീണ്ടും ഒരു സൈനികൻ അതിർത്തി കടന്നു.
ലോക ശക്തികളായ അമേരിക്കയും , ഉത്തര കൊറിയയും തമ്മിൽ ആണവ യുദ്ധം ഉണ്ടാകുമെന്ന സ്ഥിതി നിലനിൽക്കുമ്പോഴാണ് സെെനികന്റെ രക്ഷപ്പെടൽ.
ഒരു മാസത്തിനിടയിൽ ഉത്തര കൊറിയയിൽ നിന്ന് ദക്ഷിണ കൊറിയയിലേക്ക് രണ്ട് സെെനികരാണ് രക്ഷപ്പെട്ടത്.
ഏകാധിപതി കിം ജോങ് ഉന്നിന് കനത്ത തിരിച്ചടിയാണ് ഈ രക്ഷപ്പെടൽ നൽകുന്നത്. സൈന്യത്തെ കനത്ത അച്ചടക്കത്തിൽ നിയന്ത്രിക്കുന്ന ഉന്നിന്റെ നിയമങ്ങൾക്കും വെല്ലുവിളിയാണ് ഇത്.
ഇരു രാജ്യങ്ങളെയും പരസ്പരം വേർതിരിക്കുന്ന മേഖലയിലൂടെയാണ് ഇത്തവണ സെെനികന്‍ ദക്ഷിണ കൊറിയയിലേക്ക് രക്ഷപ്പെട്ടത്. എന്നാൽ ഈ മേഖലയിൽ ഉത്തര കൊറിയ ശക്തമായ സൈനിക നിരീക്ഷണം ഏർപ്പെടുത്തിയിട്ടുള്ളതാണ്.
ദക്ഷിണ കൊറിയന്‍ അധികൃതര്‍ തന്നെയാണ് കിം ജോങിന്റെ സെെന്യത്തിലെ താഴ്ന്ന ഗ്രേഡിലുള്ള ഉദ്യോഗസ്ഥന്‍ അതിര്‍ത്തി കടന്നെത്തിയതായി വ്യക്തമാക്കിയത്.
നവംബർ മാസത്തിൽ വെടിയേറ്റ നിലയിൽ ഒരു സൈനികൻ ക്ഷിണകൊറിയയിലേക്കു കടന്നിരുന്നു.
ഈ സെെനികന്‍ ഉത്തര കൊറിയയില്‍ നിന്നും ഓടിക്ഷപ്പെടുന്ന വീഡിയോ അമേരിക്കന്‍ നിയന്ത്രിത സൈനിക യൂണിറ്റായ യുണൈറ്റഡ് നേഷന്‍സ് കമാന്‍ഡ് (യു.എന്‍.സി) പുറത്തു വിട്ടിരുന്നു.
നിലവിൽ സോളിലെ സെെനിക ആശുപത്രിയില്‍ ചികിത്സയിലാണ് ഇയാൾ.
രാജ്യത്തിൻറെ നിയമങ്ങളെയും , ശക്തമായ നടപടികളെയും മറികടന്ന് സൈനികൻ അതിർത്തി കടന്നതിനെ സംബന്ധിച്ചു ഉത്തര കൊറിയൻ ഭരണകുടം പ്രതികരിച്ചിട്ടില്ല.