ഉത്തരകൊറിയ വീണ്ടും ആണവായുധ പരീക്ഷണം നടത്തിയെന്ന് അമേരിക്ക

പ്യോങ്യാങ്: വിലക്കുകള്‍ വകവെക്കാതെ ഉത്തരകൊറിയ വീണ്ടും ആണവായുധ പരീക്ഷണം നടത്തിയതായി സംശയമുണ്ടെന്ന് അമേരിക്ക.

ആണവായുധ പരീക്ഷണത്തിന് സമാനമായ ഭൂപ്രകമ്പനം മേഖലയില്‍ ഉണ്ടായതായി അമേരിക്ക അറിയിച്ചു.

5.6 തീവ്രതയുള്ള പ്രകമ്പനം ഉണ്ടായതായും, ഇത് പത്ത് കിലോമീറ്റര്‍ ചുറ്റളവില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നും അമേരിക്കന്‍ ഭൗമ ശാസ്ത്രജ്ഞര്‍ പറഞ്ഞു.

കില്‍ജുവാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രമെന്ന് കരുതുന്നു. കഴിഞ്ഞ സെപ്റ്റംബറിലാണ് അവസാന ആണവായുധ പരീക്ഷണം ഉത്തരകൊറിയ നടത്തിയത്.

Top