വിലക്കുകള്‍ മറികടന്ന് ജപ്പാന് നേരെ ഉത്തരകൊറിയയുടെ മിസൈല്‍ പരീക്ഷണം

ടോക്കിയോ: ലോകരാജ്യങ്ങളുടെ വിലക്കുകള്‍ മറികടന്ന് വീണ്ടും ഉത്തരകൊറിയയുടെ മിസൈല്‍ പരീക്ഷണം.

ജപ്പാനെ ലക്ഷ്യമിട്ടായിരുന്നു ഇത്തവണത്തെ മിസൈല്‍ പരീക്ഷണം.

വെള്ളിയാഴ്ച പുലര്‍ച്ചെ തലസ്ഥാനമായ പ്യോംഗ്യാംഗിനടുത്തുള്ള സുനാനില്‍ നിന്ന് വിക്ഷേപിച്ച മിസൈല്‍ ജപ്പാന് സമീപം കടലില്‍ പതിച്ചു. 3700 കിലോമീറ്റര്‍ മിസൈല്‍ സഞ്ചരിച്ചതായും റിപ്പോര്‍ട്ടുണ്ട്.

കഴിഞ്ഞ മാസം അവസാനവും ജപ്പാന് മുകളിലൂടെ ഉത്തരകൊറിയ മിസൈല്‍ പരീക്ഷണം നടത്തിയിരുന്നു.

ജപ്പാനെ അണുബോംബ് പ്രയോഗിച്ച് കടലില്‍ മുക്കുമെന്നും അമേരിക്കയെ ചുട്ടു ചാമ്പലാക്കുമെന്നും ഉത്തരകൊറിയ ഭീഷണി മുഴക്കിയതിനു പിന്നാലെയാണ് മിസൈല്‍ പരീക്ഷണവും നടത്തിയിരിക്കുന്നത്.

അമേരിക്കയുടെ താളത്തിനൊത്തു തുള്ളുകയാണു ജപ്പാന്‍. അണുബോംബ് പ്രയോഗിച്ച് ജപ്പാന്റെ നാലു ദ്വീപുകളെ മുക്കും. അമേരിക്കയെ തല്ലിക്കൊല്ലേണ്ട അവസ്ഥ വന്നിരിക്കുകയാണെന്നും ഉത്തരകൊറിയ പറഞ്ഞു.

Top