വാഷിംഗ്ടണ്‍:യുഎസിന്റെ ശക്തമായ എതിര്‍പ്പുകള്‍ക്കിടയിലും ഉത്തരകൊറിയ നടത്തിയ മിസൈല്‍ പരീക്ഷണത്തെക്കുറിച്ച് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനു ധാരണയില്ലെന്ന് കരുതരുതെന്ന് പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസ്.
ഔദ്യോഗിക വാര്‍ത്താക്കുറിപ്പിലാണ് മാറ്റിസ് ഇക്കാര്യം വ്യക്തമാക്കിയത്. ‘മിസൈല്‍ പരീക്ഷണം പരാജയമായിരുന്നുവെങ്കിലും ഇതു സംബന്ധിച്ച് ട്രംപിനും അദ്ദേഹത്തിന്റെ സൈനികര്‍ക്കും വ്യക്തമായ ധാരണകളുണ്ട്. എന്നാല്‍ അദ്ദേഹം ഇപ്പോള്‍ ഇതിനോട് പ്രതികരിക്കാനില്ലെന്ന നിലപാടിലാണെന്നും മാറ്റിസ് വ്യക്തമാക്കി.
ട്രംപ് പിന്നീട് ഇതിനു മറുപടി പറയുമെന്നും പുതിയ സംഭവങ്ങളും ഉത്തരകൊറിയന്‍ നീക്കങ്ങളും അമേരിക്ക സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.