north railway station vegetarian food mart closed

എറണാകുളം: ഭക്ഷ്യ വിഷബാധ ഏറ്റെന്ന സംശയത്തെ തുടര്‍ന്ന് നോര്‍ത്ത് റെയില്‍വേ സ്റ്റേഷനിലെ വെജിറ്റേറിയന്‍ ഭക്ഷണശാല പൂട്ടി. ഇന്നലെ രാത്രി ഇവിടെ നിന്ന് വാങ്ങിയ ഭക്ഷണം കഴിച്ച 16 കുട്ടികളില്‍ ഒമ്പത് പേര്‍ക്ക് ഛര്‍ദിയും വിഷമതകളും അനുഭവപ്പെട്ടതിനെത്തുടരര്‍ന്ന് പട്ടാമ്പി താലൂക്ക് ആശുപത്രിയിലും ഏഴു പേരെ നിള ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു.

നിള ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട കുട്ടികളെ രാവിലെ ഡിസ്ചാര്‍ജ് ചെയ്തു. താലൂക്ക് ആശുപത്രിയിലുള്ളവരെ രാവിലത്തെ ഡ്യൂട്ടി ഡോക്ടര്‍ എത്തിയാലുടന്‍ ഡിസ്ചാര്‍ജ് ചെയ്യുമെന്നാണ് വിവരം. സീല്‍ ചെയ്ത ഭക്ഷണശാലയിലെ സാമ്പിളുകള്‍ പരിശോധനക്കയച്ചു. നിയമനടപടികളും ശിക്ഷയും റെയില്‍വേ അധികൃതര്‍ ഉറപ്പാക്കും. കുട്ടികള്‍ക്കു വേണ്ട സഹായങ്ങളും മറ്റും റെയില്‍വേ ഉറപ്പു വരുത്തുന്നുണ്ട്.

Top