ഡെറാഡൂണ്‍: കൊവിഡ് സമയത്ത് പോലും ഒഴിഞ്ഞ വയറുമായി ആരും ഉറങ്ങേണ്ടി വന്നിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉത്തരാഖണ്ഡിലെ ഡബിള്‍ എഞ്ചിന്‍ സര്‍ക്കാര്‍ വികസന പദ്ധതികള്‍ നടക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തി, പാവപ്പെട്ടവരെ പരിപാലിച്ചു എന്നും അദ്ദേഹം പറഞ്ഞു. ഉത്തരാഖണ്ഡിലെ രുദ്രാപൂരില്‍ നടന്ന റാലിയില്‍ സംസാരിക്കുകയായിരുന്നു നരേന്ദ്ര മോദി.
സംസ്ഥാനത്ത് പുതിയ മെഡിക്കല്‍ കോളജുകളും ഡിഗ്രി കോളജുകളും തുറക്കും. സൗജന്യ റേഷനും മറ്റ് നിരവധി പദ്ധതികളും മുഖേന സര്‍ക്കാര്‍ കൊവിഡ് കാലത്ത് പാവപ്പെട്ടവര്‍ക്ക് പിന്തുണ നല്‍കിയെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു. കോണ്‍ഗ്രസ് സംസ്ഥാനം ഭരിച്ചിരുന്നെങ്കില്‍ അഴിമതി നടക്കുമായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചിരുന്നു. ഫെബ്രുവരി 14 ന് ഒറ്റ ഘട്ടമായി മലയോര സംസ്ഥാനത്ത് വോട്ടെടുപ്പ് നടക്കും, മാര്‍ച്ച് 10 ന് ഫലം പ്രഖ്യാപിക്കും.