വിശ്വാസി സമൂഹത്തിന് എതിരല്ല; ശാസ്ത്രബോധം വളര്‍ത്തണമെന്ന് പറയുന്നത് ഭരണഘടനപരം; എ എന്‍ ഷംസീര്‍

തിരുവനന്തപുരം: വിവാദ പ്രസ്താവനയില്‍ നിലപാട് വ്യക്തമാക്കി എ എന്‍ ഷംസീര്‍. മതവിശ്വാസിയെ വേദനിപ്പിക്കാന്‍ ഒന്നും പറഞ്ഞിട്ടില്ല. താനായിട്ട് പറഞ്ഞ കാര്യങ്ങള്‍ അല്ല ഇതെന്ന് അദ്ദേഹം വ്യക്തമാക്കി. എല്ലാ മതവിശ്വാസങ്ങളെയും ബഹുമാനിക്കുന്ന ആളാണ്. തന്റെ മതനിരപേക്ഷത ചോദ്യം ചെയ്യാന്‍ ഇവിടെ ആര്‍ക്കും അവകാശമില്ലെന്നും ഷംസീര്‍ പറഞ്ഞു.

ശാസ്ത്രബോധം വളര്‍ത്തണമെന്ന് പറയുന്നത് ഭരണഘടനപരമാണ്. താന്‍ പറഞ്ഞത് ശരിയാണെന്നാണ് കുറെയധികം ആളുകള്‍ പറയുന്നത്. തനിക്ക് മുന്‍പും ആളുകള്‍ ഇത്തരത്തില്‍ പറഞ്ഞിട്ടുണ്ട്. അതേ താനും പറഞ്ഞിട്ടുള്ളൂ. പ്രതിഷേധിക്കുന്നവര്‍ക്ക് പ്രതിഷേധിക്കാം. എന്‍എസ്എസ് ജനറല്‍ സെക്രട്ടറിക്ക് വ്യക്തിപരമായി വിരോധം ഉണ്ടാവില്ല. തനിക്ക് അഭിപ്രായം പറയാനുള്ളത് പോലെ അദ്ദേഹത്തിനും അവകാശമുണ്ട്. വിശ്വാസി സമൂഹത്തിന് താന്‍ എതിരല്ല.നിലപാട് തിരുത്തുമോയെന്ന ചോദ്യത്തിന് അങ്ങനെയെങ്കില്‍ തിരുത്തേണ്ടത് ഭരണഘടനയല്ലേയെന്നും സ്പീക്കര്‍ ചോദിച്ചു.

Top