അയോധ്യയിലെ രാമക്ഷേത്രത്തിന് എതിരല്ലെന്നും എന്നാല്‍ പള്ളിപൊളിച്ച് ക്ഷേത്രം നിര്‍മിച്ചതിനെ എതിര്‍ക്കുമെന്നും തമിഴ്‌നാട് മന്ത്രി ഉദയനിധി സ്റ്റാലിന്‍. ഒരു വിശ്വാസത്തിനും എതിരല്ലെന്ന് ഡിഎംകെ. ലോക്സഭാ തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് ജനുവരി 22 ന് അയോധ്യയിലെ രാമക്ഷേത്രം ഉദ്ഘാടനം ചെയ്യുന്നത് ബിജെപിരാഷ്ട്രീയവത്ക്കരിക്കുകയാണെന്ന് ഡിഎംകെ ആരോപിച്ചതിന് രണ്ട് ദിവസത്തിന് ശേഷമാണ് ഉദയ്യുടെ പ്രസ്താവന.
‘അയോധ്യയിലെ രാമക്ഷേത്രത്തോടുള്ള പാര്‍ട്ടിയുടെ എതിര്‍പ്പ് ബാബറി മസ്ജിദ് തകര്‍ത്തതിന് ശേഷം നിര്‍മ്മിച്ചതിന്റെ പേരില്‍ മാത്രമാണെന്ന് ഉദയനിധി സ്റ്റാലിന്‍ വ്യക്തമാക്കി. ഡിഎംകെ ഒരു വിശ്വാസത്തിനും എതിരല്ല. അവിടെ രാമക്ഷേത്രം നിര്‍മ്മിക്കുന്നതില്‍ ഞങ്ങള്‍ക്ക് ഒരു പ്രശ്‌നവുമില്ല. ബാബറി മസ്ജിദ് നിലനിന്നിരുന്ന സ്ഥലത്ത് ക്ഷേത്രം വരുന്നതിനോട് ഞങ്ങള്‍ക്ക് യോജിപ്പില്ല. മസ്ജിദ് തകര്‍ക്കുന്നതിനെ ഞങ്ങള്‍ എതിര്‍ത്തു, രാഷ്ട്രീയവും മതവും കൂട്ടിക്കുഴയ്ക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല’- ഉദയനിധി പറഞ്ഞു.