എല്ലാം ഇ-ഫയലുകളല്ല; 2017 വരെയുള്ളത് പേപ്പര്‍ ഫയലുകളെന്ന്

തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ പ്രോട്ടോക്കോള്‍ വിഭാഗത്തിലെ എല്ലാ ഫയലുകളും ഇ ഫയലുകളല്ലെന്ന് പ്രോട്ടോക്കോള്‍ വിഭാഗം. 2017 വരെയുള്ള നയതന്ത്രബന്ധവുമായി ബന്ധപ്പെട്ട ഫയലുകളെല്ലാം പേപ്പര്‍ ഫയലുകളാണ്. എന്നാല്‍ ബുധനാഴ്ച ഉണ്ടായ തീപ്പിടുത്തത്തില്‍ ഈ ഫയലുകളൊന്നും കത്തിനശിച്ചിട്ടില്ലെന്നാണ് വിശദീകരണം.

2017നു ശേഷമുള്ള ഫയലുകളാണ് ഡിജിറ്റല്‍ രൂപത്തിലേക്ക് മാറ്റിയത്. ഇതിനു മുന്‍പുള്ളത് പേപ്പര്‍ ഫയലുകളാണ് ഇവ ഇ ഫയലുകളാക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. എന്നാല്‍ ഇവ സൂക്ഷിച്ചിരിക്കുന്ന അലമാരയില്‍ തീപ്പിടുത്തമുണ്ടായിട്ടില്ല. മന്ത്രിമാരുടെ സത്യപ്രതിജ്ഞയുമായി ബന്ധപ്പെട്ട വിജ്ഞാപനങ്ങള്‍ സൂക്ഷിച്ചിരുന്ന അലമാരയിലാണ് തീപിടിച്ചത്. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എന്‍ഐഎയും കസ്റ്റംസും ആവശ്യപ്പെട്ട എല്ലാ ഫയലുകളും ഒപ്പുവെച്ച് കൈമാറിയിട്ടുണ്ട്.

Top