ഇസ്ലാമബാദ് : കര്‍ണാടകയിലെ ഹിജാബ് വിവാദത്തില്‍ പ്രതികരണവുമായി നൊബേല്‍ സമ്മാന ജേതാവും പാകിസ്ഥാനി വനിത വിദ്യാഭ്യാസ പ്രവര്‍ത്തകയുമായ മലാല യൂസഫ്സായ്. പെണ്‍കുട്ടികളെ ഹിജാബ് ധരിച്ച് സ്‌കൂളില്‍ പോകാന്‍ അനുവദിക്കാത്തത് ഭയാനകമാണെന്ന് മലാല യൂസഫ്സായ് പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു മലാലയുടെ പ്രതികരണം.
‘പെണ്‍കുട്ടികളെ ഹിജാബ് ധരിച്ച് സ്‌കൂളില്‍ പോകാന്‍ അനുവദിക്കാത്തത് ഭയാനകം. എന്ത് ധരിക്കണം എന്നതിന്റെ പേരില്‍ സ്ത്രീകളെ വസ്തുവല്‍ക്കരിക്കുന്നത് നിലനില്‍ക്കുന്നു. ഇന്ത്യന്‍ നേതാക്കള്‍ മുസ്ലീം സ്ത്രീകളെ പാര്‍ശ്വവല്‍ക്കരിക്കുന്നത് അവസാനിപ്പിക്കണം’- മലാല ട്വിറ്ററില്‍ കുറിച്ചു.