ലക്‌നൗ: ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പില്‍ മുസ്‌ലിം വിഭാഗക്കാര്‍ക്കു സ്ഥാനാര്‍ഥിത്വം നല്‍കാതിരുന്ന ബിജെപിയുടെ നടപടി അബദ്ധമായിപ്പോയെന്നു ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ ഉമാ ഭാരതി.
മുസ്‌ലിം വിഭാഗത്തില്‍ നിന്നാര്‍ക്കും ഈ നിയമസഭാ തിരഞ്ഞടുപ്പില്‍ ബിജെപി സീറ്റ് നല്‍കിയിട്ടില്ല. യുപി തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് നടക്കവെയാണു സംസ്ഥാനത്തെ താരപ്രചാരക കൂടിയായ ഉമാ ഭാരതിയുടെ പ്രതികരണം.
കേന്ദ്രമന്ത്രിയായ രാജ്‌നാഥ് സിങ് പറഞ്ഞതു ശരിയാണ്. ബിജെപി മുസ്‌ലിങ്ങള്‍ക്കു സീറ്റ് കൊടുക്കേണ്ടിയിരുന്നു. സ്ത്രീകളുടെയും മുസ്‌ലിങ്ങളുടെയും കാര്യത്തില്‍ ചിലപ്പോള്‍ വിജയ സാധ്യത പരിഗണിച്ചിരുന്നിരിക്കാം. അതേസമയം, വിഷയം പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും ഉമാ ഭാരതി കൂട്ടിച്ചേര്‍ത്തു.