അംഗമായിരിക്കാന്‍ താത്പര്യമില്ല; ചലച്ചിത്ര വികസന കോര്‍പറേഷന്‍ ഭരണസമിതിയില്‍ നിന്ന് പാര്‍വ്വതിയെ ഒഴിവാക്കി

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര വികസന കോര്‍പറേഷന്‍ ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് പാര്‍വതി തിരുവോത്തിനെ ഒഴിവാക്കി. തന്നെ ഒഴിവാക്കണമെന്ന പാര്‍വതി തിരുവോത്തിന്റെ അഭ്യര്‍ത്ഥന പ്രകാരമാണ് ഉത്തരവ്. ഇത് സംബന്ധിച്ച് മെയില്‍ വഴി രണ്ടാഴ്ച മുമ്പ് പാര്‍വതി കെഎസ്എഫ്ഡിസി മാനേജിങ് ഡയറക്ടര്‍ക്ക് കത്ത് നല്‍കിയിരുന്നു. ഭരണസമിതിയില്‍ അംഗമായിരിക്കാന്‍ താത്പര്യമില്ലെന്നായിരുന്നു പാര്‍വതി അറിയിച്ചിരുന്നത്.

സംവിധായകന്‍ ഷാജി എന്‍ കരുണാണ് കെ എസ് എഫ് ഡി സി ചെയര്‍മാന്‍. എന്‍ മായയാണ് മാനേജിങ് ഡയറക്ടര്‍. ബോര്‍ഡ് അംഗങ്ങളായിരുന്ന ശങ്കര്‍ മോഹന്‍, നടി മാലാ പാര്‍വതി എന്നിവരെ കഴിഞ്ഞ മാസം പുനഃസംഘടനയുടെ ഭാഗമായി നീക്കിയിരുന്നു. പകരം ക്യാമറമാന്‍ പി.സുകുമാര്‍, സംവിധായകനും നടനുമായ സോഹന്‍ സീനുലാല്‍ എന്നിവരെ ഉള്‍പ്പെടുത്തി.

Top