നോട്ട് ഇൻട്രസ്റ്റഡ് മാർക്ക്; ഇന്‍സ്റ്റഗ്രാമില്‍ പുതിയ അപ്ഡേറ്റുകൾ

സന്‍ഫ്രാന്‍സിസ്കോ: ഇൻസ്റ്റഗ്രാം തുറന്നാൽ ചിലപ്പോൾ നമുക്ക് താൽപര്യമില്ലാത്ത നിരവധി പോസ്റ്റുകൾ കാണാൻ കഴിയും. ഇതിന് പരിഹാരം കണ്ടെത്തിയിരിക്കുകയാണ് ഇൻസ്റ്റ. അതിന്‍റെ ഭാഗമായി ഇൻസ്റ്റഗ്രാമിൽ പുതിയ ഫീച്ചർ അവതരിപ്പിക്കാനുള്ള ശ്രമവുമായി ഡവലപ്പർമാർ എത്തിയിട്ടുണ്ട്. ഇൻസ്റ്റയിലെ എക്സ്പ്ലോർ സെക്ഷനിൽ വരുന്ന പോസ്റ്റുകൾക്ക് നോട്ട് ഇൻട്രസ്റ്റഡ് മാർക്ക് നൽകാനുള്ള സൗകര്യം ഒരുക്കുകയാണ് ലക്ഷ്യം. ഈ ഫീച്ചർ വരുന്നതോടെ ഇൻസ്റ്റാഗ്രാമിൽ നാം കാണുന്ന ഉള്ളടക്കങ്ങളിൽ താൽപര്യമില്ലാത്തവ ഒഴിവാക്കാനാകും. കൂടാതെ പോസ്റ്റുകൾ വളരെ കൃത്യമായി ഫിൽറ്റർ ചെയ്‌തെടുക്കാനും പുതിയ ഫീച്ചറുകളിലൂടെ സഹായിക്കും. ഉപഭോക്താക്കളുടെ താൽപര്യങ്ങൾ മുൻനിർത്തിയാണ് ഇൻസ്റ്റ പുതിയ അപ്ഡേറ്റുകളുമായി രംഗത്ത് എത്തുന്നത്.

ഇത്തരത്തിൽ നോട്ട് ഇൻട്രസ്റ്റഡ് മാർക്ക് ചെയ്യുന്ന ഉള്ളടക്കങ്ങൾ പെട്ടെന്ന് അപ്രത്യക്ഷമാവും. സമാനമായ ഉള്ളടക്കങ്ങൾ ഇൻസ്റ്റ പാടെ അവഗണിക്കുകയും ചെയ്യും. പിന്നിട് അവയൊന്നും കാണിക്കില്ല. സജസ്റ്റഡ് പോസ്റ്റുകൾ 30 ദിവസം വരെ കാണിക്കാതിരിക്കുന്നതിനുള്ള ഓപ്ഷനും അവതരിപ്പിക്കുന്നുണ്ട്. സ്‌നൂസ് ഓപ്ഷൻ എന്നാണിത് അറിയപ്പെടുന്നത്. നമ്മുടെ ടൈംലൈനിൽ നിന്ന് സജസ്റ്റഡ് പോസ്റ്റുകൾ മറച്ചുവെക്കാനും കഴിയും. ഇതിനായി X ഐക്കൺ അവതരിപ്പിക്കാനും ഇൻസ്റ്റാഗ്രാമിന് പ്ലാനുണ്ട്. പോസ്റ്റുകളുടെ ക്യാപ്ഷനുകളിലെ കീവേഡുകൾ, ഇമോജികൾ, വാക്യങ്ങൾ, ഹാഷ്ടാഗുകൾ എന്നിവയുടെ അടിസ്ഥാനത്തിൽ പോസ്റ്റുകൾ ഫിൽറ്റർ ചെയ്യാൻ കഴിഞ്ഞാൽ നന്നായിരുന്നു അല്ലേ. അങ്ങനെ ചിന്തിക്കുന്നവർക്കായി അതിനുള്ള സൗകര്യവും ജോലികളും നടക്കുന്നുണ്ട്.

Top