രാഷ്ട്രീയത്തിലേക്കില്ല; മക്കള്‍ മന്‍ട്രം പിരിച്ചുവിട്ടെന്ന് രജനീകാന്ത്

ചെന്നൈ: രാഷ്ട്രീയത്തിലേക്കില്ലെന്ന് പ്രഖ്യാപിച്ച് തമിഴ് സൂപ്പര്‍ താരം രജനീകാന്ത്. രജനി മക്കള്‍ മന്‍ട്രം എന്ന സംഘടന പിരിച്ചുവിട്ടു. ആരാധകരുടെ കൂട്ടായ്മയായി മാത്രമായിരിക്കും ഇനി സംഘടന പ്രവര്‍ത്തിക്കുകയെന്നും താരം വ്യക്തമാക്കി.

‘നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പ്രതീക്ഷിച്ചതുപോലെ കാര്യങ്ങള്‍ ഒന്നും നടക്കുന്നില്ല. എന്തായാലും വീണ്ടും രാഷ്ട്രീയത്തിലേക്ക് തരിച്ചുവരാന്‍ ആഗ്രഹിക്കുന്നില്ല.’ താരം വ്യക്തമാക്കി.

അണ്ണാത്തെ സിനിമയുമായി ബന്ധപ്പെട്ട തിരക്കുകളിലായിരുന്നു താരം. അതിനു ശേഷം വൈദ്യപരിശോധനകള്‍ക്കായി രജനീകാന്ത് ഇപ്പോള്‍ അമേരിക്കയിലാണ്.

 

Top