യുപിഐ മാര്‍ഗത്തിലുള്ള പേമെന്റ് സംവിധാനം വാട്ട്‌സാപ്പില്‍ ലഭ്യമാക്കി.
ഗൂഗിള്‍ പ്ലേ സ്റ്റോറില്‍, പുതിയ ബീറ്റാ വേര്‍ഷനില്‍ യുപിഐ പണമിടപാടിനുള്ള ഫീച്ചര്‍ വാട്ട്‌സാപ്പ് കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.
200 മില്യണിലധികം പ്രതിമാസ സജീവ ഉപയോക്താക്കളുള്ള വാട്ട്‌സാപ്പ് യുപിഐ പേമെന്റ് സംവിധാനത്തിന് ശ്രമിക്കുകയാണെന്ന് നേരത്തേ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.